ആദ്യപാദ ക്വാർട്ടർ പോരാട്ടം,വിന്നേഴ്സും ലൂസേഴ്സും ഇവരാണ്!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ രണ്ട് ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളാണ് അരങ്ങേറിയിട്ടുള്ളത്.എതിരില്ലാത്ത ഒരു ഗോളിനാണ് വിയ്യാറയൽ വമ്പൻമാരായ ബയേണിനെ അട്ടിമറിച്ചത്. മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡ് ചെൽസിയെ പരാജയപ്പെടുത്തുകയും ചെയ്തു.

ഏതായാലും ഇന്നലത്തെ മത്സരങ്ങളിലെ വിന്നർമാരെയും ലൂസർമാരെയും പ്രമുഖ മാധ്യമമായ ബ്ലീച്ചർ റിപ്പോർട്ട്‌ ഒന്ന് വിശകലനം ചെയ്തിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

വിന്നർ – കരിം ബെൻസിമ

ചെൽസിക്കെതിരെ അവരുടെ മൈതാനത്താണ് കരിം ബെൻസിമ ഹാട്രിക്ക് നേടിക്കൊണ്ട് റയലിനെ വിജയത്തിലേക്ക് നയിച്ചത്. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി രണ്ടാമത്തെ ഹാട്രിക്കാണ് ബെൻസിമ കരസ്ഥമാക്കുന്നത്.ബെൻസിമ തന്നെയാണ് കഴിഞ്ഞ രാത്രിയിലെ ഏറ്റവും വലിയ വിന്നർ.

ലൂസർ : എഡൗർഡ് മെന്റി

ചെൽസിയുടെ ഗോൾകീപ്പറായ മെന്റിക്ക് ഇന്നലെ മൂന്ന് ഗോളുകളാണ് വഴങ്ങേണ്ടി വന്നത്.അതിൽ ഒരു ഗോൾ മെന്റി വരുത്തി വെച്ച പിഴവിൽ നിന്നായിരുന്നു. ഇന്നലെ എല്ലാം കൊണ്ടും മെന്റിക്ക് പിഴക്കുകയായിരുന്നു.

വിന്നർ : ഡഞ്ചുമ

ബയേണിനെ വിയ്യാറയൽ പരാജയപ്പെടുത്തിയപ്പോൾ വിജയ ഗോൾ പിറന്നത് ഡഞ്ചുമയുടെ ബൂട്ടിൽ നിന്നാണ്.താരത്തിന്റെ മറ്റൊരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തിരുന്നു.ഏതായാലും ബയേണിനെതിരെ ടീമിന് ഒരു മുൻതൂക്കം നൽകാൻ ഇദ്ദേഹത്തിന് സാധിച്ചു.

വിന്നർ : ഉനൈ എംറി

ബയേണിനെ പരാജയപ്പെടുത്തുക എന്ന ബാലികേറാ മലയാണ് ഉനൈ എംറി ഇന്നലെ കീഴടക്കിയത്.മുമ്പ് പിഎസ്ജിയിൽ ആയിരുന്ന സമയത്തും ഇദ്ദേഹം ബയേണിന് പണി കൊടുത്തിട്ടുണ്ട്.എംറിയുടെ തന്ത്രങ്ങൾ തന്നെയാണ് ബയേണിന് മേൽ വിയ്യാറയലിന് വിജയം നേടിക്കൊടുത്തത്.

ഇതൊക്കെയാണ് കഴിഞ്ഞ ദിവസത്തെ വിന്നർമാരും ലൂസർമാരും.ഇനി രണ്ടാംപാദ മത്സരങ്ങൾ കൂടി അരങ്ങേറാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *