പിഎസ്ജിക്കെതിരെയുള്ള വിജയത്തിന്റെ രഹസ്യമെന്ത്? ബെൻസിമ പറയുന്നു!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പിഎസ്ജിയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു റയൽ മാഡ്രിഡ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ഒരവസരത്തിൽ രണ്ട് ഗോളുകൾക്ക് റയൽ പിന്നിട്ട് നിന്നിരുന്നു.എന്നാൽ സൂപ്പർ താരം കരിം ബെൻസിമയുടെ അതിവേഗത്തിലുള്ള ഹാട്രിക്കാണ് റയലിന് ഇത്തരത്തിലുള്ള ഒരു തിരിച്ചുവരവ് സമ്മാനിച്ചത്.
ഏതായാലും ഈ വിജയത്തെക്കുറിച്ചുള്ള ചില കാര്യങ്ങളിപ്പോൾ ബെൻസിമ പങ്കുവെച്ചിട്ടുണ്ട്.പ്രെസ്സ് ചെയ്ത് കളിച്ചതാണ് പിഎസ്ജിക്കെതിരെയുള്ള വിജയരഹസ്യമെന്നാണ് ബെൻസിമ പറഞ്ഞിട്ടുള്ളത്.ഒരു ഗോൾ വഴങ്ങിയപ്പോഴേക്കും പിഎസ്ജി മാനസികമായി തളർന്നെന്നും ബെൻസിമ കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ലെ എക്യുപെയോട് സംസാരിക്കുകയായിരുന്നു ബെൻസിമ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Karim Benzema on beating PSG:
— Get French Football News (@GFFN) April 4, 2022
"When we scored, they told themselves they'd lost the game, even though it was only 1-1… that often happens to them, they give up mentally."https://t.co/8Havjb8wSw
” അവരെ നല്ല രൂപത്തിൽ പ്രസ് ചെയ്യുക,ബിൽഡ് ചെയ്യാൻ അനുവദിക്കാതിരിക്കുക, എന്നാൽ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും.അവരുടെ തന്ത്രം എന്നുള്ളത് വെറാറ്റിയെ ചുറ്റിപ്പറ്റിയായിരുന്നു. അദ്ദേഹമായിരുന്നു അവരുടെ മത്സരം നിയന്ത്രിച്ചിരുന്നത്. അദ്ദേഹത്തെ ഞങ്ങൾ നല്ല രൂപത്തിൽ പ്രസ്സ് ചെയ്തതോടെ അവർക്ക് തന്ത്രം മാറ്റേണ്ടിവന്നു. അത് ഞങ്ങൾ അനുകൂലമാക്കിയെടുത്തു.പിഎസ്ജിക്കെതിരെയുള്ള വിജയത്തിന്റെ രഹസ്യം എന്നുള്ളത് അവരെ നന്നായി പ്രസ്സ് ചെയ്യുക എന്നുള്ളതാണ്.ലീഗ് വണ്ണിൽ അവർ പരാജയപ്പെട്ട മത്സരങ്ങൾ എടുത്തുനോക്കിയാൽ, എതിരാളികൾ അവരെ നന്നായി പ്രസ് ചെയ്യുന്നത് കാണാം.ഞങ്ങൾ ഒരു ഗോൾ നേടിയപ്പോൾ മത്സരം കൈവിട്ടുവെന്ന് അവർ അവരോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. ഒരു ഗോൾ വഴങ്ങിയപ്പോഴേക്കും അവർ മാനസികായി തകരുകയായിരുന്നു ” ഇതാണ് ബെൻസിമ പറഞ്ഞിട്ടുള്ളത്.
ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ ചെൽസിയാണ്. വരുന്ന ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് ആദ്യപാദ പോരാട്ടം അരങ്ങേറുക.