ചരിത്രത്തിലിടം നേടാൻ പോവുന്ന താരം : പെഡ്രിയെ വാഴ്ത്തി സെവിയ്യ ഡയറക്ടർ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എഫ്സി ബാഴ്സലോണ സെവിയ്യയെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ 72-ആം മിനുട്ടിൽ പെഡ്രിയായിരുന്നു ബാഴ്സയുടെ വിജയ ഗോൾ നേടിയത്.ഡെമ്പലെയുടെ പാസ് സ്വീകരിച്ച പെഡ്രി രണ്ട് സെവിയ്യ താരങ്ങളെ നിലത്ത് വീഴ്ത്തി കൊണ്ടാണ് സുന്ദരമായ ഗോൾ നേടിയത്.മുമ്പും ഇത്തരത്തിലുള്ള ഗോളുകൾ പെഡ്രി നേടിയിരുന്നു.
ഏതായാലും പെഡ്രിയെ പ്രശംസിച്ചുകൊണ്ട് സെവിയ്യയുടെ ഡയറക്റ്ററായ മോഞ്ചി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ചരിത്രത്തിലിടം നേടാൻ പോകുന്ന ഒരു താരമാണ് പെഡ്രി എന്നാണ് മോഞ്ചി പറഞ്ഞിട്ടുള്ളത്. മത്സരശേഷം മൂവി സ്റ്റാറിനോട് സംസാരിക്കുകയായിരുന്നു സെവിയ്യയുടെ ഡയറക്ടർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🎙️[@MovistarFutbol] | Monchi (Sevilla Director): "I don't know if Pedri's goal will go down in history. What I do know is that it was scored by a player who will possibly go down in history." #fcblive 💎 pic.twitter.com/KxBglnsKxU
— BarçaTimes (@BarcaTimes) April 3, 2022
” പെഡ്രി നേടിയ ഗോൾ ചരിത്രത്തിൽ ഇടം നേടുമോ എന്നുള്ള കാര്യം എനിക്കറിയില്ല.പക്ഷെ പെഡ്രി ചരിത്രത്തിൽ ഇടം നേടാൻ പോവുന്ന ഒരു താരമാണ് ” ഇതാണ് മോഞ്ചി പറഞ്ഞിട്ടുള്ളത്.
നിലവിൽ മിന്നുന്ന ഫോമിലാണ് സാവിക്ക് കീഴിൽ ബാഴ്സ കളിച്ചു കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച 13 മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും ബാഴ്സ തോൽവി അറിഞ്ഞിട്ടില്ല.29 മത്സരങ്ങളിൽനിന്ന് 57 പോയിന്റുള്ള ബാഴ്സ പോയിന്റ് ടേബിളിൽ നിലവിൽ രണ്ടാം സ്ഥാനത്താണ്.