മെസ്സിയെ തിരികെ എത്തിക്കുമോ? ഒടുവിൽ ബാഴ്സയുടെ തീരുമാനം തുറന്നുപറഞ്ഞ് ലാപോർട്ട!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർതാരം ലയണൽ മെസ്സിക്ക് എഫ്സി ബാഴ്സലോണ വിടേണ്ടി വന്നത്.എന്നാൽ പിഎസ്ജിയിൽ എത്തിയ താരത്തിന് തിളങ്ങാൻ ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മെസ്സി ബാഴ്സയിലേക്ക് തിരികെ വന്നേക്കുമെന്നുള്ള ഒരു റൂമർ സ്പാനിഷ് മാധ്യമം പുറത്തുവിട്ടിരുന്നു.

എന്നാൽ ഈ അഭ്യുഹങ്ങളോട് ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്.മെസ്സിയെ തിരികെ കൊണ്ടുവരുന്ന കാര്യം ബാഴ്സ പരിഗണിക്കുന്നില്ല എന്നാണ് ലാപോർട്ട ഇപ്പോൾ തുറന്നു പറഞ്ഞത്. ഞങ്ങൾ ഒരു പുതിയ ടീം കെട്ടിപ്പടുത്തുയർത്തുകയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ലാപോർട്ടയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ബാഴ്സയിലേക്ക് തിരികെ വരാൻ വേണ്ടി മെസ്സിൽ നിന്നോ അദ്ദേഹത്തിന്റെ ക്യാമ്പിൽ നിന്നോ എനിക്ക് യാതൊരുവിധ സന്ദേശങ്ങളും ലഭിച്ചിട്ടില്ല. ഇന്ന് ഞങ്ങൾ അതുമായി ബന്ധപ്പെട്ട ഒരു പ്രശ്നം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല.അദ്ദേഹം ക്ലബ് വിട്ടതിന് ശേഷം മുമ്പ് ഉണ്ടായിരുന്നത് പോലെയുള്ള നല്ല ഒരു കമ്മ്യൂണിക്കേഷൻ ഇതുവരെ നടന്നിട്ടില്ല.അദ്ദേഹത്തിന് ക്ലബ്ബ് വിടേണ്ടി വന്നത് എനിക്ക് എല്ലാ അർത്ഥത്തിലും ദുഃഖങ്ങൾ സമ്മാനിച്ചിരുന്നു.പക്ഷെ ഇപ്പോൾ മെസ്സിയെ തിരികെ കൊണ്ടുവരാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. അത് പരിഗണിക്കുന്നുമില്ല. ഞങ്ങൾ ഒരു പുതിയ ടീം ഉണ്ടാക്കുകയാണ്. ക്ലബ്ബ് വിടുക എന്നുള്ളത് മെസ്സിക്ക് എളുപ്പമുള്ള കാര്യമായിരുന്നില്ല എന്നെനിക്കറിയാം.പക്ഷെ ക്ലബ്ബിന്റെ സാമ്പത്തികസ്ഥിതി അങ്ങനെയായിരുന്നു. അത് സംഭവിച്ചു പോയി. ഞങ്ങൾ എന്താണോ ചെയ്യേണ്ടത് അത് ഞങ്ങൾ ചെയ്തു ” ഇതാണ് ലാപോർട്ട പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *