യുണൈറ്റഡിന്റെ മോശം പ്രകടനം, ക്രിസ്റ്റ്യാനോക്ക് നഷ്ടപ്പെടുന്നത് വൻ തുക!

ഈ സീസണിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. വലിയ പ്രതീക്ഷകളോട് കൂടിയായിരുന്നു താരം തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തിയത്. മാത്രമല്ല സാമ്പത്തികപരമായി വലിയ ഇളവ് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുവദിച്ചു നൽകിയിരുന്നു.

എന്നാൽ ഇതിന്റെ ഭാഗമായി കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോയുടെ കരാറിൽ മറ്റു ചില കാര്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു.അതായത് ബോണസ് പേയ്മെന്റുകളായിരുന്നു അത്. എന്നാൽ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടങ്ങൾ ഒന്നും നേടാൻ കഴിയില്ല എന്നുള്ളത് ഉറപ്പായിട്ടുണ്ട്.അത് കൊണ്ട് തന്നെ ഏകദേശം 6 മില്യൺ യുറോയോളമാണ് താരത്തിന് ബോണസിന്റെ കാര്യത്തിൽ നഷ്ടമാവുക.

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിയിരുന്നെങ്കിൽ 3 മില്യൺ യുറോയായിരുന്നു ക്രിസ്റ്റ്യാനോക്ക് ബോണസായി ലഭിക്കുക. കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടം നേടിയിരുന്നുവെങ്കിൽ രണ്ട് മില്യൺ യുറോയും ബോണസായി ലഭിക്കും. എന്നാൽ ഇത് രണ്ടും താരത്തിന് നഷ്ടമായിട്ടുണ്ട്.മാർക്കയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

അതേസമയം പ്രീമിയർ ലീഗിൽ ആദ്യ നാല് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്താൽ ഒരു ബോണസ് ക്രിസ്റ്റ്യാനോക്കുണ്ട്. നിലവിൽ യുണൈറ്റഡ് ആറാം സ്ഥാനത്താണ്.കൂടാതെ യുണൈറ്റഡിന്റെ ടോപ് സ്കോറർ ആയാലും ക്രിസ്ത്യാനോക്ക് ബോണസ് ലഭിക്കും. ഇക്കാര്യത്തിൽ താരത്തിന് പ്രതീക്ഷയുണ്ട്.18 ഗോളുകളുമായി നിലവിൽ ക്രിസ്ത്യാനോയാണ് യുണൈറ്റഡ് ടോപ്സ്കോറർ.രണ്ടാമതുള്ള ബ്രൂണോയാവട്ടെ ബഹുദൂരം പിന്നിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *