വീണ്ടും മിന്നിത്തിളങ്ങി മെസ്സി,ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം

തുടർച്ചയായ രണ്ടാം മത്സരത്തിലും മെസ്സി മുന്നിൽ നയിച്ച മത്സരത്തിൽ ബാഴ്സ ജയം കൊയ്തു. ഇന്നലെ ലാലിഗയിൽ ലെഗാനസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തുവിട്ടപ്പോൾ ഒരു ഗോൾ മെസ്സിയുടെ വകയായിരുന്നു. കൂടാതെ പതിനേഴുവയസുകാരൻ ഫാറ്റിയും ഒരു തകർപ്പൻ ഗോൾ കണ്ടെത്തിയതോടെ ഒന്നാം സ്ഥാനം ആർക്കും വിട്ടുകൊടുക്കുകയില്ലെന്ന ബാഴ്സയുടെ ലക്ഷ്യം വ്യക്തമാവുകയായിരുന്നു. ബാഴ്സയുടെ ഇന്നലത്തെ പ്രകടനം മൊത്തത്തിൽ വിലയിരുത്തുകയാണെങ്കിൽ ടീം ഒന്നടങ്കം നല്ല പ്രകടനം കാഴ്ച്ചവെച്ചു എന്ന് പറയാം. പ്രതിരോധനിരയും മധ്യനിരയും മുന്നേറ്റനിരയും ഇന്നലത്തെ വിജയത്തിൽ ഒരുപോലെ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഡിഫൻസിൽ ഫിർപ്പോ, ലെങ്ലെറ്റ്‌ എന്നിവർ നടത്തിയ പ്രകടനം പ്രത്യേകം എടുത്തു പറയേണ്ടതാണ്. പ്രമുഖഫുട്ബോൾ മാധ്യമമായ സോഫസ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരം ലെങ്ലെറ്റ് ആണ്. തീർച്ചയായും അതർഹിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തിരുന്നത്. രണ്ടാമതായി മെസ്സിക്കാണ് കൂടുതൽ റേറ്റിംഗ്. മറുഭാഗത്ത് റോഖ്വെ മെസക്കാണ് ഏറ്റവും കൂടുതൽ റേറ്റിംഗ്.

ഇന്നലത്തെ ബാഴ്സ താരങ്ങളുടെ റേറ്റിംഗ്..

ഫാറ്റി : 7.4
ഗ്രീസ്‌മാൻ : 6.7
മെസ്സി : 7.9
റാകിറ്റിച്ച് : 7.3
ബുസ്കെറ്റ്സ് : 7.0
ആർതർ : 6.9
ഫിർപ്പോ : 7.5
ലെങ്ലെറ്റ്‌ : 8.0
പിക്വെ : 6.9
റോബർട്ടോ : 6.8
ടെർസ്റ്റീഗൻ : 7.4
ഉംറ്റിറ്റി (സബ് ) : 6.6
സെമെടോ (സബ്) : 6.5
പ്യൂഗ് (സബ്) : 6.7
വിദാൽ (സബ്) : 7.4
സുവാരസ് (സബ്) : 6.4

ഇന്നലത്തെ ലെഗാനസ് താരങ്ങളുടെ റേറ്റിംഗ്

ഗ്വരേരോ : 5.8
എറാസൊ : 6.4
റെസിയോ : 6.5
പെരെസ് : 7.0
മെസ : 7.2
സിൽവ : 5.7
ബുസ്റ്റിൻസ : 6.6
ടറിൻ : 6.3
അവാസീം : 5.9
റൂയിബാൽ : 6.5
ക്യൂല്ലെർ : 6.7
കെവിൻ (സബ് ) : 7.0
ഇബ്രാഹിം (സബ്) : 6.6
കറില്ലോ (സബ് ) : 6.7
റോജർ (സബ് ) : 6.7
ഗിൽ (സബ് ) : 6.5

Leave a Reply

Your email address will not be published. Required fields are marked *