നേരത്തെ പുറത്തായി മെസ്സിയും CR7നും ഹാലണ്ടും വ്ലഹോവിച്ചും,UCL നേടാൻ വേണ്ടത് സൂപ്പർ താരങ്ങളല്ല!
ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ തന്നെ പുറത്താവാനായിരുന്നു പിഎസ്ജിയുടെയും യുവന്റസിന്റെയും യുണൈറ്റഡിന്റെയുമൊക്കെ വിധി.ജർമ്മൻ വമ്പൻമാരായ ബോറൂസിയയാവട്ടെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി.ഇത്രയും നേരത്തെ ഈ ക്ലബ്ബുകളൊന്നും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താകുമെന്ന് പലരും കരുതിയിരുന്നില്ല.
ഏതായാലും ഇതുമായി ബന്ധപ്പെട്ട ഒരു വിശകലനമിപ്പോൾ പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക പുറത്ത് വിട്ടിട്ടുണ്ട്.അതായത് ഒരു വലിയ സൂപ്പർതാരം ഉണ്ടെന്നു കരുതി യുവേഫ ചാമ്പ്യൻസ് ലീഗിൽ മുന്നോട്ടു പോവാൻ കഴിയില്ല എന്നാണ് ഇവർ വിലയിരുത്തുന്നത്. അതായത് സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഡുസാൻ വ്ലഹോവിച്ചും എർലിംഗ് ഹാലണ്ടുമൊന്നും ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇല്ല
മെസ്സിയും ക്രിസ്റ്റ്യാനോയും നേരത്തെ തന്നെ നിരവധി ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ളവരാണ്.പക്ഷെ ക്രിസ്റ്റ്യാനോ വന്നതോടുകൂടി ഇത്തവണ ചാമ്പ്യൻസ് ലീഗിൽ യുണൈറ്റഡിന് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ നിരവധി തവണ ക്രിസ്റ്റ്യാനോ മറികടന്ന അത്ലറ്റിക്കോ മാഡ്രിഡ് ഇത്തവണ വിലങ്ങുതടിയാവുകയായിരുന്നു.അതായത് ക്രിസ്റ്റ്യാനോ ഉള്ളത് കൊണ്ട് മാത്രം യുണൈറ്റഡിന് മുന്നേറാൻ കഴിയും എന്നുള്ള കാര്യത്തിൽ യാതൊരു ഉറപ്പുമില്ല.
— Murshid Ramankulam (@Mohamme71783726) March 18, 2022
ഇത്തവണത്തെ കിരീട ഫേവറേറ്റുകളായിരുന്നു പിഎസ്ജി.മെസ്സിയുടെ വരവോടുകൂടി പ്രതീക്ഷകൾ ഇരട്ടിയായിരുന്നു.എന്നാൽ പിഎസ്ജി തകർന്നടിയുകയായിരുന്നു. മെസ്സിക്കൊപ്പം നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടുപോലും പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഇനിയുള്ള രണ്ട് താരങ്ങൾ ഭാവി വാഗ്ദാനങ്ങളാണ്.വ്ലഹോവിച്ച് വന്നതോടുകൂടി യുവന്റസിന് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു.എന്നാൽ അതെല്ലാം തകിടം മറിയുകയായിരുന്നു.യൂറോപ്യൻ മത്സരങ്ങളിൽ മുന്നേറണമെങ്കിൽ വ്ലഹോവിച്ച് ഇനിയും നിലവാരം പുലർത്തേണ്ടതുണ്ട് എന്നത് വ്യക്തമാണ്.ഹാലണ്ടിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. ഗ്രൂപ്പ് ഘട്ടത്തിലാണ് ബോറൂസിയ പുറത്തായത്.അതായത് ഹാലണ്ട് മാത്രം ഉണ്ടായതുകൊണ്ട് ഒന്നും ഫലം കാണില്ല എന്ന് വ്യക്തം.
ചുരുക്കത്തിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ നേട്ടമുണ്ടാക്കാൻ ആവശ്യം സൂപ്പർതാരങ്ങളല്ല. മറിച്ച് ഒരു നല്ല ടീമാണ്.കൂടെ നല്ല ആറ്റിട്യൂഡും.അവിടെയാണ് ഈ ടീമുകൾക്കൊക്കെ തല താഴ്ത്തേണ്ടി വന്നത് എന്നാണ് മാർക്ക വ്യക്തമാക്കുന്നത്.