കൂമാനെ അർഹിക്കുന്ന രീതിയിലല്ല ബാഴ്സ ട്രീറ്റ് ചെയ്തത് : വിമർശനവുമായി ലാർസൻ!
ഈ സീസണിന്റെ മധ്യത്തിൽ വെച്ചായിരുന്നു എഫ്സി ബാഴ്സലോണ പരിശീലകനായ റൊണാൾഡ് കൂമാനെ പുറത്താക്കിക്കൊണ്ട് സാവിയെ നിയമിച്ചത്. ബാഴ്സയുടെ മോശം പ്രകടനമായിരുന്നു കൂമാന് വിനയായത്. ഈയിടെ തന്നെ പുറത്താക്കിയതിലുള്ള പ്രതിഷേധം കൂമാൻ അറിയിച്ചിരുന്നു.അതായത് സാവിക്ക് അനുവദിച്ച സമയം തനിക്ക് അനുവദിച്ചില്ല എന്നായിരുന്നു കൂമാന്റെ ആരോപണം.
ഏതായാലും ഈ വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി കൊണ്ട് കൂമാന്റെ അസിസ്റ്റന്റായിരുന്ന ഹെൻറിക്ക് ലാർസൻ രംഗത്തു വന്നിട്ടുണ്ട്.അതായത് കൂമാൻ അർഹിക്കുന്ന രീതിയിലല്ല fc ബാഴ്സലോണ അദ്ദേഹത്തെ ട്രീറ്റ് ചെയ്തത് എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.ലാർസന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 14, 2022
” ആദ്യ സീസണിൽ ഞങ്ങൾ ഗ്രനാഡയോട് പരാജയപ്പെടുന്നത് വരെ നല്ല രൂപത്തിലായിരുന്നു മുന്നോട്ട് പോയിരുന്നത്. പക്ഷേ അതിനുശേഷം ഞങ്ങൾക്ക് ക്ലബ്ബിൽ നിന്നും പിന്തുണ കുറഞ്ഞതായി അനുഭവപ്പെട്ടു.ലാപോർട്ട പ്രസിഡന്റായതിന് ശേഷവും അങ്ങനെ തുടർന്നു.പക്ഷെ സമ്മർ ഹോളിഡേക്ക് ശേഷം ഞങ്ങൾ പരിശീലക സ്ഥാനത്ത് ഉണ്ടാവുമോ എന്ന് പോലും ഞങ്ങൾക്കറിയില്ലായിരുന്നു. വളരെ വൈകിയാണ് ഇക്കാര്യത്തിൽ അവർ തീരുമാനമെടുത്തത്. അത് തന്നെ ഒരു നാണക്കേടാണ്. എന്റെ കാര്യം കുഴപ്പമില്ല,പക്ഷേ കൂമാൻ അത് അർഹിക്കുന്നില്ല. ഞങ്ങളെല്ലാം ചെയ്തതിനുശേഷം അദ്ദേഹത്തെ അവർ പുറത്താക്കി.അദ്ദേഹം ഒരു ക്ലബ്ബിന്റെ ഇതിഹാസമാണ്.ഇത് അദ്ദേഹം അർഹിക്കുന്നില്ല ” ഇതാണ് ലാർസെൻ പറഞ്ഞത്.
1992 യൂറോപ്യൻ കപ്പ് ഫൈനലിൽ ബാഴ്സയുടെ വിജയഗോൾ നേടിയത് റൊണാൾഡ് കൂമാനായിരുന്നു. അതേസമയം 2004 മുതൽ 2006 വരെ ബാഴ്സയിൽ ചിലവഴിച്ച വ്യക്തിയാണ് ലാർസൻ.