ഇതിഹാസങ്ങളുടെ നീണ്ടനിര,പ്രീമിയർ ലീഗിലെ ഓൾ ടൈം ടോപ് സ്കോറർമാരെ അറിയാം!
ഫുട്ബോൾ ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ലീഗുകളിൽ ഒന്നാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്.നിരവധി ഇതിഹാസങ്ങൾ പ്രീമിയർ ലീഗിലെ ക്ലബ്ബുകൾക്ക് വേണ്ടി പന്തു തട്ടിയിട്ടുണ്ട്. ഇപ്പോഴും നിരവധി സൂപ്പർ താരങ്ങൾ പ്രീമിയർ ലീഗിൽ കളിച്ചു കൊണ്ടിരിക്കുന്നു.
ഏതായാലും ഈ പ്രീമിയർലീഗിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാർ ആരാണ് എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം. പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഇതിഹാസ താരമായ അലൻ ഷിയററാണ്.260 ഗോളുകളാണ് അദ്ദേഹം പ്രീമിയർലീഗിൽ അടിച്ചു കൂട്ടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് വരുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസമായ വെയ്ൻ റൂണിയാണ്.208 ഗോളുകളാണ് റൂണി പ്രീമിയർലീഗിൽ നേടിയിട്ടുള്ളത്. ഏതായാലും പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 10 താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.
— Murshid Ramankulam (@Mohamme71783726) March 12, 2022
1-Alan Shearer 260
2-Wayne Rooney 208
3-Andy Cole 187
4-Sergio Aguero 184
5-Frank Lampard 177
6-Harry Kane 176
7-Thierry Henry 175
8-Robbie Fowler 163
9-Jermain Defoe 162
10-Michael Owen 150
ഇതൊക്കെയാണ് കണക്കുകൾ. അതേസമയം നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന ചില സൂപ്പർതാരങ്ങൾ പ്രീമിയർലീഗിൽ 100 ഗോളുകൾ പിന്നിട്ടിട്ടുണ്ട്.അതിങ്ങനെയാണ്.
Jamie Vardy 128
Romelu Lukaku 118
Mohamed Salah 116
Sadio Mane 107
Raheem Sterling 106
ഇതൊക്കെയാണ് കണക്കുകൾ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പ്രീമിയർലീഗിൽ 100 ഗോളുകൾ തീകക്കാനുള്ള ഒരുക്കത്തിലാണ്. ഇതുവരെ 93 ഗോളുകളാണ് താരം ആകെ പ്രീമിയർലീഗിൽ നേടിയിട്ടുള്ളത്.