ഇതിൽ കൂടുതലൊന്നും ഞങ്ങൾക്ക് ചെയ്യാൻ കഴിയില്ല : സലായെ കുറിച്ച് ക്ലോപ്!
ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർതാരമായ മുഹമ്മദ് സലായുടെ ക്ലബ്ബുമായുള്ള കരാർ വരുന്ന സീസണോടുകൂടിയാണ് അവസാനിക്കുക. ഈ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ലിവർപൂൾ തുടരുകയാണ്. പുതുതായി ഒരു ഓഫർ ലിവർപൂൾ നൽകിയെങ്കിലും സലാ അത് നിരസിച്ചു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏതായാലും ഈ വിഷയത്തിലുള്ള തന്റെ പ്രതികരണമിപ്പോൾ ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് രേഖപ്പെടുത്തിയിട്ടുണ്ട്.അതായത് കരാർ പുതുക്കുന്ന കാര്യത്തിൽ ഇതുവരെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നാണ് ക്ലോപ് അറിയിച്ചിട്ടുള്ളത്.ക്ലബ്ബിന് ഇക്കാര്യത്തിൽ കൂടുതലൊന്നും തന്നെ ചെയ്യാൻ കഴിയില്ലെന്നും ക്ലോപ് പറഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 12, 2022
” ഈ ക്ലബ്ബ് വളരെയധികം അംബീഷ്യസാണ് എന്നുള്ളത് തീർച്ചയായും സലാ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞങ്ങൾ അങ്ങനെതന്നെയാണ്. ഞങ്ങൾക്ക് ഇപ്പോൾ ഇതിൽ കൂടുതലൊന്നും ചെയ്യാൻ കഴിയില്ല. കാരണം കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാണ്. പക്ഷേ അതിനെക്കുറിച്ചാണ് എന്ന് ഞാൻ കരുതുന്നില്ല. തീരുമാനം കൈക്കൊള്ളേണ്ടത് സലായാണ്. എന്താണ് ചെയ്യേണ്ടത് അത് ക്ലബ്ബ് ചെയ്തിട്ടുണ്ട്. മോശമായ ഒന്നും തന്നെ ഇവിടെ സംഭവിച്ചിട്ടില്ല. എന്റെ കാഴ്ചപ്പാടിൽ ഇവിടെ കുഴപ്പങ്ങളൊന്നുമില്ല.എല്ലാം ഓക്കേയാണ്. കരാർ പുതുക്കുകയോ അതല്ലെങ്കിൽ നിരസിക്കുകയോ ചെയ്തിട്ടില്ല. നമ്മൾ ഇക്കാര്യത്തിൽ കാത്തിരിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തെ കുറിച്ച് തിരക്ക് കൂട്ടേണ്ട യാതൊരു ആവശ്യവുമില്ല ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.
ക്ലോപിന്റെ പ്രസ്താവനയോട് ചിരിക്കുന്ന ഇമോജി ഇട്ടു കൊണ്ടാണ് സലായുടെ ഏജന്റ് പ്രതികരിച്ചത്.ഏതായാലുംതാരത്തിന്റെ കരാർ പുതുക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് ലിവർപൂൾ ഉള്ളത്.