എംബപ്പേ നിരാശൻ,ഞങ്ങളാണ് വലിയ ടീമെന്ന് തെളിയിച്ചു : ബെൻസിമ
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയെ തകർത്തു വിടാൻ റയലിന് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ സാന്റിയാഗോ ബെർണാബുവിൽ പിഎസ്ജിയെ പരാജയപ്പെടുത്തിയത്.ആകെ രണ്ട് ഗോളിന് പിന്നിൽ നിന്ന റയൽ മൂന്ന് ഗോളുകൾ നേടിക്കൊണ്ട് വീരോചിത തിരിച്ചുവരവ് നടത്തുകയായിരുന്നു.ഹാട്രിക്ക് നേടിയ സൂപ്പർ താരം കരിം ബെൻസിമയാണ് റയലിന്റെ വിജയശിൽപ്പി.
ഏതായാലും ഈ മത്സരത്തിനുശേഷം വളരെ സന്തോഷത്തോടു കൂടിയാണ് ബെൻസിമ സംസാരിച്ചത്. ഞങ്ങളാണ് വലിയ ടീം എന്നുള്ളത് റയൽ തെളിയിച്ചു കഴിഞ്ഞു എന്നാണ് ബെൻസിമ പറഞ്ഞത്.കൂടെ പിഎസ്ജി താരമായ എംബപ്പേയെ കുറിച്ചും ബെൻസിമ സംസാരിച്ചിട്ടുണ്ട്.ബെൻസിമ RMC സ്പോർട്ടിനോട് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
Karim Benzema: "We showed today that we are a big team, even if PSG are too, and that we deserve our place in the quarter finals."https://t.co/xmsN2327J7
— Get French Football News (@GFFN) March 9, 2022
” ആദ്യപാദത്തിൽ ഞങ്ങൾ അത്ര മികച്ച രൂപത്തിലായിരുന്നില്ല. പക്ഷേ രണ്ടാംപാദത്തിൽ വ്യത്യസ്തമായ റയലിനെയാണ് നമ്മൾ കണ്ടത്. ഒരുപാട് സമ്മർദ്ദം ഉണ്ടായിട്ടും ഞങ്ങൾ അതിനെ മറികടന്നു. മറുഭാഗത്ത് പിഎസ്ജി ആണെങ്കിൽ പോലും, ഞങ്ങളാണ് വലിയ ടീം എന്നുള്ളത് റയൽ ഇന്ന് തെളിയിച്ച് കഴിഞ്ഞു.ക്വാർട്ടർ ഫൈനലിൽ ഞങ്ങൾ സ്ഥാനം അർഹിക്കുന്നുണ്ട്. ഒരുപാട് പ്രതിഭാധനരായ താരങ്ങൾ പിഎസ്ജിക്കുണ്ട്.പക്ഷെ അവർക്ക് വിജയം നേടാൻ കഴിഞ്ഞില്ല. ആദ്യപാദത്തിൽ അവർക്ക് കൂടുതൽ ഗോളുകൾ നേടാമായിരുന്നു.എംബപ്പേ തീർത്തും നിരാശനാണ്. അദ്ദേഹം തിളങ്ങാൻ ആഗ്രഹിച്ചിരുന്നു. ആദ്യപാദത്തിൽ അദ്ദേഹം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാംപാദത്തിൽ അദ്ദേഹം ഒരു ഗോളും നേടി. പക്ഷേ പിന്നീട് അദ്ദേഹത്തെ പിടിച്ചുകെട്ടാൻ ഞങ്ങൾക്ക് സാധിച്ചു” ഇതാണ് ബെൻസിമ പറഞ്ഞത്.
പിഎസ്ജി നേടിയ രണ്ട് ഗോളുകളും പിറന്നത് എംബപ്പേയുടെ ബൂട്ടിൽ നിന്നായിരുന്നു.അതേസമയം ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഹാട്രിക് നേടുന്ന പ്രായമേറിയ താരമാവാൻ ഈ മത്സരത്തോട് കൂടി ബെൻസിമക്ക് സാധിച്ചു.