എക്കാലത്തെയും മികച്ച താരം ക്രിസ്റ്റ്യാനോ, റയൽ അദ്ദേഹത്തെ മിസ്സ് ചെയ്യുന്നുവെന്ന് മോഡ്രിച്ച്
മുൻ റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തങ്ങൾ വളരെയധികം മിസ് ചെയ്യുന്നുവെന്ന് സഹതാരമായിരുന്ന ലൂക്ക മോഡ്രിച്ച്.താൻ കണ്ട എക്കാലത്തെയും മികച്ച താരം ക്രിസ്റ്റ്യാനോയാണെന്നും ക്രിസ്റ്റ്യാനോയുടെ ഗോളടിമികവിനെയും നായകമികവിനെയുമാണ് റയൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതെന്നാണ് താരം അഭിപ്രായപ്പെട്ടത്. ക്രിസ്റ്റ്യാനോ പലപ്പോഴും ടീമിനെ പ്രചോദിപ്പിച്ച് വിജയങ്ങൾ നേടാൻ സഹായിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വിടവ് ഇപ്പോൾ നന്നായി അറിയാനാവുണ്ടെന്നും മോഡ്രിച്ച് കൂട്ടിച്ചേർത്തു. ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിന് വേണ്ടി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ക്രിസ്റ്റ്യാനോയെ കുറിച്ച് മനസ്സ് തുറന്നത്. ഇരുവരും റയൽ ജേഴ്‌സിയിൽ ബാലൺ ഡിയോർ നേടിയ താരങ്ങളാണ്.
Modric: "Ronaldo is among the greatest ever. We missed his goals and character at Real: Cristiano always wants to win, he motivated us and he made us react. As a person… he has a big heart, he is always ready to help those in need." [GdS] pic.twitter.com/h0EI4mngEl
— Juventus News – Juvefc.com (@juvefcdotcom) June 15, 2020
” ഒരു വ്യക്തി എന്ന നിലയിൽ ക്രിസ്റ്റ്യാനോ സമ്പൂർണനാണ്. വലിയ മനസ്സുള്ള, സഹായം ആവിശ്യമായവരെ അതിരറ്റ് സഹായിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. എന്നെ സംബന്ധിച്ചെടുത്തോളം ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച താരം അദ്ദേഹമാണ്. ഞങ്ങൾ അദ്ദേഹത്തിന്റെ ഗോളുകളെയും നായകമികവിനെയും മിസ് ചെയ്യുന്നുണ്ട്. എപ്പോഴും വിജയിക്കാനാഗ്രഹിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ടീമിനെ പ്രചോദിപ്പിക്കാൻ അദ്ദേഹത്തിന് പ്രത്യേകകഴിവായിരുന്നു ” മോഡ്രിച്ച് പറഞ്ഞു. അതേ സമയം രണ്ട് വർഷം കൂടിയും റയലിൽ കളിക്കാനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. റയൽ മാഡ്രിഡിൽ തന്നെ കരിയർ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ അന്തിമതീരുമാനം ക്ലബിന്റേതുമാണെന്നും മോഡ്രിച്ച് അറിയിച്ചു.
Luka Modric gushes over Cristiano Ronaldo https://t.co/Xz1PttKyQC
— The Sun Football ⚽ (@TheSunFootball) June 15, 2020