സിറ്റിയുടെ അരികിലേക്കെത്താൻ യുണൈറ്റഡിന് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട് : റാൾഫ്
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ മിന്നുന്ന വിജയമാണ് സിറ്റി കരസ്ഥമാക്കിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തു വിട്ടത്.ഇരട്ട ഗോളുകൾ നേടിയ ഡി ബ്രൂയിനയും മഹ്റസുമാണ് സിറ്റിയുടെ വിജയ ശിൽപികൾ.യുണൈറ്റഡിന്റെ ആശ്വാസഗോൾ ജേഡൻ സാഞ്ചോയാണ് നേടിയത്. മത്സരത്തിൽ ദയനീയ പ്രകടനമായിരുന്നു യുണൈറ്റഡ് കാഴ്ച്ചവെച്ചത്.
ഏതായാലും മത്സരത്തെ കുറിച്ചുള്ള വിലയിരുത്തലുകൾ യുണൈറ്റഡ് പരിശീലകനായ റാൾഫ് പങ്കുവെച്ചിട്ടുണ്ട്.സിറ്റിയുമായുള്ള വിടവ് നികത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്നാണ് റാൾഫ് പറഞ്ഞത്.സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.റാൾഫിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 7, 2022
” നല്ല രൂപത്തിലായിരുന്നു ഞങ്ങൾ കളിച്ചിരുന്നത്.പക്ഷെ മാന്യമായ ഒരു ആദ്യപകുതി ഞങ്ങൾക്ക് ലഭിച്ചില്ല.കോമ്പിറ്റീറ്റീവായിരുന്നു ഞങ്ങൾ.അത്കൊണ്ട് തന്നെ തുടക്കത്തിൽ ഒരു ഗോൾ വഴങ്ങേണ്ടിവന്നു. പക്ഷേ ഞങ്ങൾ തിരികെ വന്നു.ഒരു മികച്ച ഗോൾ നേടി.എന്നാൽ അവർ കൗണ്ടറിൽ നിന്നും വീണ്ടും ഗോൾ നേടി. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെതിരെയുള്ള ബുദ്ധിമുട്ടുള്ള ഒരു മത്സരമായിരുന്നു ഇത്.സിറ്റിയുമായുള്ള വിടവ് നികത്താൻ ഞങ്ങൾ ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കേണ്ടതുണ്ട് എന്ന് തെളിയിച്ചു തന്ന ഒരു മത്സരമാണിത്. അവർ നേടിയ മൂന്നാം ഗോൾ തടയാൻ ബുദ്ധിമുട്ടുള്ള ഒന്നുതന്നെയായിരുന്നു. രണ്ടാം പകുതിയിൽ അവർ അവരുടെ ക്വാളിറ്റി തെളിയിച്ചു.മൂന്നാം ഗോൾ വഴങ്ങിയതിനു ശേഷം ഞങ്ങൾ നന്നായി ബുദ്ധിമുട്ടി ” ഇതാണ് റാൾഫ് പറഞ്ഞത്.
നിലവിൽ സിറ്റി ഒന്നാമതും യുണൈറ്റഡ് അഞ്ചാമതുമാണ്.നാലാം സ്ഥാനക്കാരായ ആഴ്സണലിന് യുണൈറ്റഡിനേക്കാൾ ഒരു പോയിന്റ് അധികമുണ്ട്. അത് മാത്രമല്ല മൂന്ന് മത്സരങ്ങൾ യുണൈറ്റഡ് അധികം കളിച്ചിട്ടുമുണ്ട്.