എംബപ്പേ റയലിലേക്ക് എത്തുമെന്ന് ഉറപ്പിച്ച് ബാഴ്സ,ഹാലണ്ടിന് വേണ്ടിയുള്ള നീക്കങ്ങൾ തുടരുന്നു!
വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ ചർച്ചയാവാൻ പോകുന്നത് യുവ സൂപ്പർതാരങ്ങളായ കിലിയൻ എംബപ്പേയും എർലിംഗ് ഹാലണ്ടുമായിരിക്കും.എംബപ്പേ ഫ്രീ ഏജന്റാവുന്നതിന്റെ തൊട്ടരികിലാണ്.അതേസമയം ഹാലണ്ട് ബൊറൂസിയ വിടുമെന്നുള്ളത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
ഈ രണ്ട് താരങ്ങളിലും സ്പാനിഷ് ചിരവൈരികളായ എഫ്സി ബാഴ്സലോണയും റയൽ മാഡ്രിഡും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.എന്നാൽ കിലിയൻ എംബപ്പേ റയലിലേക്ക് എത്തുമെന്നുള്ള കാര്യം എഫ്സി ബാഴ്സലോണ ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും ഹാലണ്ടിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ ബാഴ്സയുള്ളത്.ഇക്കാര്യം പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) March 5, 2022
ഇത് സംബന്ധിച്ച് ബാഴ്സയുടെ ഒരു സീനിയർ ഒഫീഷ്യൽ ഗോളിനോട് പറഞ്ഞത് ഇങ്ങനെയാണ്. ” നിലവിൽ എംബപ്പേ പെരസിന് നഷ്ടപ്പെടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.മിക്കവാറും അവർ എന്തെങ്കിലും കരാറിൽ ഒപ്പുവെച്ച് കാണും ” ഇതായിരുന്നു പറഞ്ഞിരുന്നത്. ഇതോടെ ഹാലണ്ടിന്റെ കാര്യത്തിൽ ബാഴ്സക്ക് താല്പര്യം വർദ്ധിച്ചിട്ടുണ്ട്.
പക്ഷേ ബാഴ്സയെ സംബന്ധിച്ചെടുത്തോളം സാമ്പത്തികം തന്നെയാണ് ഒരു പ്രശ്നമായി അവശേഷിക്കുന്നത്.ടീമിൽ ആവശ്യമില്ലാത്ത താരങ്ങളെല്ലാം വരുന്ന സമ്മറിൽ വിൽക്കാൻ ബാഴ്സ തീരുമാനിച്ചിട്ടുണ്ട്.അസ്പിലിക്യൂട്ട,കെസ്സി,ക്രിസ്റ്റൻസൺ എന്നിവരെ സ്വന്തമാക്കാൻ ബാഴ്സ തീരുമാനിച്ചിട്ടുണ്ട്.ഇവർ ഫ്രീ ഏജന്റുമാരാണ് എന്നുള്ളത് ബാഴ്സക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.എംബപ്പേ റയലിലേക്ക് എത്തിയാൽ അത്പോലെയൊരു താരം ഇവിടെയും വേണമെന്നുള്ള നിർബന്ധബുദ്ധിയിലാണ് നിലവിൽ എഫ്സി ബാഴ്സലോണയുള്ളത്.