ഗോളടിക്കാൻ ബുദ്ധിമുട്ടുന്നു : വിമർശനങ്ങളോട് പ്രതികരിച്ച് ഫെറാൻ ടോറസ്!
ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണയിൽ എത്തിയ സൂപ്പർ താരം ഫെറാൻ ടോറസിന് വേണ്ടത്രെ മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. പ്രത്യേകിച്ച് ഗോളുകൾ നേടാൻ ബുദ്ധിമുട്ടുന്ന ഒരു ടോറസിനെയാണ് കാണാൻ സാധിച്ചത്.യൂറോപ്പ ലീഗിൽ നാപോളിക്കെതിരെയുള്ള ആദ്യപാദ മത്സരത്തിൽ നിരവധി സുവർണ്ണാവസരങ്ങൾ ടോറസ് പാഴാക്കിയിരുന്നു.കണ്ണീരണിഞ്ഞു കൊണ്ടായിരുന്നു ടോറസ് അന്ന് കളം വിട്ടത്.
ഏതായാലും താരത്തിന് ഫിനിഷിംഗിന്റെ കാര്യത്തിൽ ഒരല്പം വിമർശനങ്ങൾ ഈയിടെ നേരിടേണ്ടി വന്നിരുന്നു.എന്നാൽ ഈ വിമർശനങ്ങൾക്കിപ്പോൾ ടോറസ് മറുപടി നൽകിയിട്ടുണ്ട്.അതായത് ഗോൾ നേടുന്നത് മാത്രമല്ല പ്രധാനപ്പെട്ട കാര്യമെന്നാണ് ടോറസ് പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 2, 2022
” നിങ്ങൾ ഗോളുകളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പക്ഷേ ഗോളുകൾ മാത്രമല്ല പ്രധാനപ്പെട്ടത്. ഞാൻ ടീമിന് കോൺട്രിബ്യൂട്ട് ചെയ്യാറുണ്ട്. ഞാനൊരു അറ്റാക്കിങ് താരമാണ് എന്നുള്ളത് ശരിയാണ്. പക്ഷേ അവിടെ മറ്റു ഘടകങ്ങൾ കൂടിയുണ്ട്.അതായത് ഡിഫൻസീവ്ലി സഹായിക്കുക,അസിസ്റ്റുകൾ നൽകുക, സഹതാരങ്ങളുമായി ഒത്തിണക്കം കാണിക്കുക ഇതൊക്കെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഞാൻ ശാന്തനാണ്, ശരിയായ വഴിയിൽ തന്നെയാണ് ഞാനുള്ളത്. പോസിറ്റീവായി തന്നെയാണ് ഞാൻ മുന്നോട്ടു പോകുന്നത്. ഗോളുകൾ ചിലപ്പോൾ നേടാൻ, കഴിയും ചിലപ്പോൾ നേടാൻ കഴിയില്ല,അതൊക്കെ സ്വാഭാവികമായ ഒരു കാര്യമാണ്. നാപോളിക്കെതിരെയുള്ള എന്റെ റിയാക്ഷൻ,അത് തനിയെ വന്നതാണ്. ഞാനന്ന് നിരാശയിലായിരുന്നു. അന്ന് എന്റെ ടീമിനെ സഹായിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ അതിന് സാധിച്ചില്ല ” ഇതാണ് ടോറസ് പറഞ്ഞത്.
ബാഴ്സക്ക് വേണ്ടി ആകെ ഒമ്പത് മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകളാണ് നേടിയിട്ടുള്ളത്. എന്നാൽ ലാലിഗയിൽ ഗോളുകൾ ഒന്നും നേടാൻ സാധിച്ചിട്ടില്ല. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നായിരുന്നു താരം ബാഴ്സയിൽ എത്തിയത്.