ആ ഉപദേശം തുണയാകുന്നു,പെഡ്രിയുടെ വാട്സ്ആപ്പ് ഗൈഡായി ഇനിയേസ്റ്റ!
സമീപകാലത്ത് എഫ്സി ബാഴ്സലോണയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് യുവ സൂപ്പർ താരമായ പെഡ്രി നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അത്ലറ്റിക് ക്ലബ്ബിനെതിരെയുള്ള താരത്തിന്റെ പ്രകടനം പലരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.ബാഴ്സയുടെ പരിശീലകനായ സാവി തന്നെ പെഡ്രിയെ പുകഴ്ത്തിയിരുന്നു.പെഡ്രി തന്നെ ഇനിയേസ്റ്റയെ ഓർമിപ്പിക്കുന്നു എന്നായിരുന്നു സാവി പറഞ്ഞിരുന്നത്.
ഏതായാലും പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ട് കഴിഞ്ഞ ദിവസം ഒരു റിപ്പോർട്ട് പുറത്തു വിട്ടിട്ടുണ്ട്.അതായത് പെഡ്രിയുടെ വാട്ട്സ്ആപ്പ് ഗൈഡായി പ്രവർത്തിക്കുന്നത് മറ്റാരുമല്ല, അത് സാക്ഷാൽ ഇനിയേസ്റ്റയാണ് എന്നാണ് ഇവരുടെ കണ്ടെത്തൽ.വാട്ട്സ്ആപ്പിലൂടെ പെഡ്രിക്ക് ആവശ്യമായ ഉപദേശ നിർദേശങ്ങൾ ഇനിയേസ്റ്റ നൽകാറുണ്ട്.
Iniesta's WhatsApps that guide Pedri https://t.co/VUfXokC8a3
— SPORT English (@Sport_EN) February 28, 2022
അതിലൊരു ഉപദേശം കൂടി ഇവർ പുറത്തുവിട്ടിട്ടുണ്ട്.അതിങ്ങനെയാണ്. ” സ്വയം ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക.താരതമ്യങ്ങളെ പറ്റി ചിന്തിക്കേണ്ട ആവശ്യമില്ല ” ഇതാണ് പെഡ്രിക്ക് ഇനിയേസ്റ്റ നൽകിയ ഉപദേശങ്ങളിലൊന്ന്.
ഇനിയേസ്റ്റയുടെ വലിയ ആരാധകനാണ് താൻ എന്നുള്ളത് ലാസ്പാൽമസിൽ ആയിരുന്ന കാലത്ത് തന്നെ പെഡ്രി വെളിപ്പെടുത്തിയിട്ടുണ്ട്. ലോകഫുട്ബോളിൽ തനിക്ക് ആരെങ്കിലും ആവണമെങ്കിൽ താൻ ഇനിയും ഒരുപാട് വർക്ക് ചെയ്യേണ്ടതുണ്ട് എന്നാണ് കഴിഞ്ഞ മത്സരത്തിനുശേഷം പെഡ്രി പറഞ്ഞത്.താരം ഇനിയേസ്റ്റയുടെ ഉപദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്നുണ്ട് എന്നുള്ളത് ഈ വാക്കുകളിൽ നിന്നും വ്യക്തമാകുന്ന ഒരു കാര്യമാണ്.