സാഞ്ചോക്ക് കൂട്ടായി ആ ബാഴ്സ സൂപ്പർ താരത്തെ എത്തിക്കൂ : സോഷ്യൽ മീഡിയയിൽ മുറവിളിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ!
കഴിഞ്ഞ അത്ലറ്റിക്ക് ക്ലബ്ബിനെതിരെയുള്ള മത്സരത്തിൽ മിന്നുന്ന വിജയം സ്വന്തമാക്കാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. മത്സരത്തിൽ ബാഴ്സയുടെ വിജയശിൽപ്പിയായത് ഡെമ്പലെയായിരുന്നു. പകരക്കാരനായി ഇറങ്ങികൊണ്ട് ഒരു ഗോളും ഒരു അസിസ്റ്റുമായിരുന്നു താരം സ്വന്തമാക്കിയിരിക്കുന്നത്.നിലവിൽ മികച്ച രൂപത്തിലാണ് താരം കളിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകരിൽ പലരും സോഷ്യൽ മീഡിയയിൽ ഒരു ആവശ്യം ഉന്നയിച്ചിട്ടുണ്ട്.അതായത് വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഡെമ്പലെയെ സ്വന്തമാക്കാനാണ് ആരാധകർ ക്ലബ്ബിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ജേഡൻ സാഞ്ചോയും ഡെമ്പലെയും ചേർന്നാൽ കൂടുതൽ അപകടകാരികളാവാൻ കഴിയുമെന്നാണ് ചില ആരാധകർ പ്രതീക്ഷിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഡെമ്പലെക്ക് വേണ്ടിയുള്ള മുറവിളി ഉയരുന്നത്.
"I would take him in a heartbeat at United" #mufc https://t.co/T7svjSQve4
— Man United News (@ManUtdMEN) February 28, 2022
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലോൺ അടിസ്ഥാനത്തിൽ താരത്തെ സ്വന്തമാക്കാൻ യുണൈറ്റഡ് ശ്രമങ്ങൾ നടത്തിയിരുന്നു.എന്നാൽ ലോൺ ആയതുകൊണ്ട് അത് നടക്കാതെ പോവുകയായിരുന്നു. ഈ സമ്മറിൽ ബാഴ്സയുമായുള്ള കരാർ അവസാനിച്ചു കൊണ്ട് ഡെമ്പലെ ഫ്രീ ഏജന്റാവും. താരം കരാർ പുതുക്കാൻ സമ്മതിച്ചിട്ടില്ല. അതുകൊണ്ടുതന്നെ താരത്തെ സ്വന്തമാക്കാനുള്ള ഒരു ഓപ്ഷൻ നിലവിൽ യുണൈറ്റഡിന്റെ മുന്നിലുണ്ട്.
2017-ലാണ് ഡെമ്പലെ ഭീമമായ തുകക്ക് ഡോർട്മുണ്ടിൽ നിന്നും എഫ്സി ബാഴ്സലോണയിൽ എത്തിയത്. എന്നാൽ 24-കാരനായ താരത്തിന് പരിക്ക് മൂലം നിരവധി മത്സരങ്ങൾ നഷ്ടമാവുകയായിരുന്നു.ബാഴ്സക്ക് വേണ്ടി ആകെ 135 മത്സരങ്ങൾ കളിച്ച താരം 32 ഗോളുകളും 26 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.