പകരക്കാരനായി വന്ന് ഡെമ്പലെയുടെ മാസ്മരിക പ്രകടനം,കണക്ക് തീർത്ത് ബാഴ്സ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബാഴ്സ അത്ലറ്റിക്ക് ക്ലബ്ബിനെ തകർത്തു വിട്ടത്. സൂപ്പർതാരങ്ങളായ ഔബമയാങ്,ഡെമ്പലെ,ലൂക്ക് ഡി യോങ്,ഡീപെ എന്നിവരാണ് ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടിയത്. കഴിഞ്ഞ കോപ ഡെൽ റേ മൽസരത്തിൽ അത്ലറ്റിക്ക് ക്ലബ്ബിനോട് ബാഴ്സ പരാജയപ്പെട്ടിരുന്നു. അതിനെ കണക്ക് തീർക്കാനും ഈ വിജയത്തോടെ ബാഴ്സക്ക് സാധിച്ചു.
Pierre-Emerick Aubameyang scores his fifth goal in his last three games for Barcelona 🎯 pic.twitter.com/Xc7befbMuV
— B/R Football (@brfootball) February 27, 2022
മത്സരത്തിന്റെ മുപ്പത്തിയേഴാം മിനുട്ടിൽ ഔബമയാങ്ങാണ് ബാഴ്സക്ക് ആദ്യ ഗോൾ നേടിയത്. പിന്നീട് രണ്ടാം പകുതിയിലാണ് ബാഴ്സ കൂടുതൽ മികച്ച പ്രകടനം നടത്തിയത്.67-ആം മിനുട്ടിൽ പകരക്കാരനായിറങ്ങിയ ഡെമ്പലെ 73-ആം മിനുട്ടിൽ ഫ്രങ്കി ഡി യോങ്ങിന്റെ അസിസ്റ്റിൽ നിന്നും ഗോൾ കണ്ടെത്തി.90-ആ മിനുട്ടിൽ ലൂക്ക് ഡി യോങ്ങും 93-ആം മിനുട്ടിൽ ഡീപെയും ഗോൾ നേടിയതോടെ ബാഴ്സയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. ഈ രണ്ടു ഗോളുകൾക്കും അസിസ്റ്റ് നൽകിയത് ഡെമ്പലെയായിരുന്നു.
നിലവിൽ പോയിന്റ് ടേബിളിൽ ബാഴ്സ നാലാം സ്ഥാനത്താണ്.25 മത്സരങ്ങളിൽനിന്ന് 45 പോയിന്റാണ് ബാഴ്സയുടെ സമ്പാദ്യം.