നെയ്മർ,എംബപ്പേ എന്നിവരെ പരിശീലിപ്പിക്കുന്നതിലുള്ള ബുദ്ധിമുട്ട് വ്യക്തമാക്കി മുൻ PSG പരിശീലകൻ!
2016 മുതൽ 2018 വരെ പിഎസ്ജിയുടെ പരിശീലകനായിട്ടുള്ള വ്യക്തിയാണ് ഉനൈ എംറി.2017-ലായിരുന്നു സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും പിഎസ്ജിയിൽ എത്തിയത്.ഇവരെ ഒരു സീസൺ പരിശീലിപ്പിച്ചതിനു ശേഷം എംറിക്ക് പിഎസ്ജി വിടേണ്ടി വരികയായിരുന്നു.
ഏതായാലും നെയ്മർ,എംബപ്പേ പോലെയുള്ള വലിയ താരങ്ങളെ പരിശീലിപ്പിക്കുന്നതിലുള്ള ബുദ്ധിമുട്ട് ഇപ്പോൾ ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.അതായത് ഇത്തരത്തിലുള്ള താരങ്ങൾ മറ്റു പല കാര്യങ്ങളിലും ശ്രദ്ധിക്കുന്നവരായിരിക്കുമെന്നും അതുകൊണ്ടുതന്നെ ഇവരുടെ ഉൽപ്പാദനക്ഷമത കുറവായിരിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞദിവസം TNT സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എംറിയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 25, 2022
” അവരെ ശരിയായി പരിശീലിപ്പിക്കുക എന്നുള്ളത് പ്രയാസമുള്ള ഒരു കാര്യമാണ്. കാരണം അത്രയും മികച്ച രൂപത്തിൽ നമ്മൾ പ്രവർത്തിക്കേണ്ടതുണ്ട്.അതായത് ഇത്തരം താരങ്ങളുടെ ചുറ്റും മറ്റു പല കാര്യങ്ങളും നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മുഴുവൻ ശ്രദ്ധയും ഫുട്ബോളിൽ കേന്ദ്രീകരിക്കാൻ അവർക്ക് കഴിയില്ല. ചില സമയങ്ങളിൽ ബാഹ്യ കാര്യങ്ങൾ അവരെ ഫുട്ബോളിൽ നിന്നും അകറ്റി കൊണ്ടുപോകാറുണ്ട്.ഈ ലെവലിലുള്ള താരങ്ങളുമായി വർക്ക് ചെയ്യുക എന്നുള്ളത് സന്തോഷം നൽകുന്ന ഒരു കാര്യമാണ് ” ഇതാണ് എംരി പറഞ്ഞിട്ടുള്ളത്.
നിലവിൽ വിയ്യാറയലിനെയാണ് എംരി പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ യുവന്റസിനെതിരെയുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ പ്രീക്വാർട്ടർ പോരാട്ടത്തിൽ വിയ്യാറയൽ സമനില നേടിയിരുന്നു.