ഇനി UCL കിരീടസാധ്യത ആർക്ക്?പുതിയ പവർ റാങ്കിങ് ഇതാ!
യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദ പ്രീ ക്വാർട്ടർ പോരാട്ടങ്ങൾ എല്ലാം കഴിഞ്ഞ ദിവസത്തോട് കൂടി പൂർത്തിയായിട്ടുണ്ട്.വമ്പൻമാരെല്ലാം വിജയങ്ങൾ സ്വന്തമാക്കി.അതേസമയം പിഎസ്ജിയോട് റയൽ മാഡ്രിഡ് പരാജയം രുചിച്ചു.അത്ലറ്റിക്കോ മാഡ്രിഡ്-മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു. മറ്റൊരു വമ്പന്മാരായ ബയേണിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.
ഏതായാലും ആദ്യപാദ മത്സരങ്ങൾക്ക് ശേഷമുള്ള UCL പവർ റാങ്കിംഗ് സിബിഎസ് സ്പോർട്സ് പുറത്തുവിട്ടിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.അതേസമയം ബയേൺ മ്യൂണിക്ക് ഒരല്പം പിറകിലേക്ക് ഇറങ്ങിയിട്ടുണ്ട്.ഏതായാലും നമുക്ക് ആ പവർ റാങ്കിങ്ങും മത്സര ഫലവും ഒന്ന് പരിശോധിക്കാം.
— Murshid Ramankulam (@Mohamme71783726) February 24, 2022
1- മാഞ്ചസ്റ്റർ സിറ്റി (സിറ്റി 5-0 സ്പോർട്ടിങ് )
2-ലിവർപൂൾ ( ലിവർപൂൾ 2-0 ഇന്റർ )
3-ചെൽസി (ചെൽസി 2-0 ലില്ലി )
4-ബയേൺ (ബയേൺ 1-1 സാൽസ്ബർഗ് )
5-പിഎസ്ജി (പിഎസ്ജി 1-0 റയൽ മാഡ്രിഡ് )
6-അയാക്സ് (അയാക്സ് 2-2 ബെൻഫിക്ക )
7-യുവന്റസ് ( യുവന്റസ് 1-1 വിയ്യാറയൽ )
8-അത്ലറ്റിക്കോ മാഡ്രിഡ് (മാഡ്രിഡ് 1- യുണൈറ്റഡ് )
9- മാഞ്ചസ്റ്റർ യുണൈറ്റഡ്
10- റയൽ മാഡ്രിഡ്
11- വിയ്യാറയൽ
12- ബെൻഫിക്ക
13-റെഡ് ബുൾ സാൽസ്ബർഗ്
14- ഇന്റർ മിലാൻ
15-ലില്ലി
16-സ്പോർട്ടിങ്