മെസ്സി ബാഴ്സ വിട്ടതിലുള്ള സത്യങ്ങൾ അജ്ഞാതം : മെസ്സിയെ ബാഴ്സയിലേക്കെത്തിച്ച റെഷാക്ക് പറയുന്നു!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിക്ക് എഫ്സി ബാഴ്സലോണ വിടേണ്ടി വന്നത്. സാമ്പത്തിക പ്രശ്നങ്ങളാണ് ഇതിനു കാരണമായി കൊണ്ട് ബാഴ്സ ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ ഇക്കാര്യത്തിൽ ഇപ്പോഴും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്.ബാഴ്സ വിട്ട് പിഎസ്ജിയിൽ എത്തിയ മെസ്സിക്കാവട്ടെ തന്റെ യഥാർത്ഥ ഫോമിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുമില്ല.

ഏതായാലും മെസ്സി ബാഴ്സ വിട്ടതുമായി ബന്ധപ്പെട്ട സത്യങ്ങൾ ഇപ്പോഴും അജ്ഞാതമാണ് എന്നറിയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ കാർലെസ് റെഷാക്ക്.മെസ്സി പിഎസ്ജിയിൽ ബുദ്ധിമുട്ടുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.എഫ്സി ബാഴ്സലോണയിൽ നിരവധി റോളുകൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് റെഷാക്ക്.മെസ്സിയെ ബാഴ്സയിൽ എത്തിച്ചതിൽ ഇദ്ദേഹത്തിന് വലിയ പങ്കുണ്ട്.റെഷാക്കിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മെസ്സി ബാഴ്സ വിട്ടതിലുള്ള സത്യങ്ങൾ ഇപ്പോഴും അജ്ഞാതമാണ്.പക്ഷെ ശരിയായ സമയത്ത് അത് പുറത്തു വരുമെന്ന് എനിക്കുറപ്പുണ്ട്.അദ്ദേഹം ബാഴ്സയിൽ തന്നെ വിരമിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.കാരണം മെസ്സി എന്ന വ്യക്തി ജനിച്ചത് ബാഴ്സയിലാണ്.മെസ്സി കൃത്യമായി,സീരിയസായി ബാഴ്സയിൽ കളിച്ച് വിരമിക്കാൻ ഞാനാഗ്രഹിക്കുന്നു. കൂടാതെ വിരമിക്കുന്നതിന് മുന്നേ മെസ്സി ഒരു വേൾഡ് കപ്പ് കൂടെ നേടേണ്ടതുണ്ട്,കാരണം അദ്ദേഹം അത് അർഹിക്കുന്നു.നിലവിൽ മെസ്സി പിഎസ്ജി ബുദ്ധിമുട്ടുന്നുണ്ട്. ഒരു ടീമെന്ന നിലയിൽ മനോഹരമായി കളിക്കാൻ അവർക്ക് ഇതുവരെ സാധിച്ചിട്ടില്ല. വ്യക്തിഗത മികവിലാണ് അവർ വിജയിച്ചു പോകുന്നത്.ടീം എന്ന നിലയിൽ അവർക്കൊരു ഐഡന്റിറ്റിയുമില്ല.ബാഴ്സയിലേക്ക് മടങ്ങിയെത്തിയാൽ ഏത് റോളും മെസ്സിക്ക് നൽകാൻ കടപ്പെട്ടിരിക്കുന്നു.അദ്ദേഹം ബാഴ്സലോണയിൽ തന്നെ ജീവിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു ” ഇതാണ് റെഷാക്ക് പറഞ്ഞിട്ടുള്ളത്.

20 വർഷത്തോളം ബാഴ്സയിൽ ചിലവഴിച്ചതിന് ശേഷമാണ് മെസ്സി ക്ലബ്‌.മെസ്സി ബാഴ്സയിലേക്ക് തന്നെ തിരിച്ചു വരുമെന്നുള്ള പ്രതീക്ഷകൾ ഒട്ടേറെ ആരാധകർ വെച്ചു പുലർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *