ക്ഷമ നശിച്ചു,എംബപ്പേക്ക് അന്ത്യശാസനം നൽകി റയൽ!

സൂപ്പർ താരം കിലിയൻ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക.പിഎസ്ജിയിൽ തുടരുമോ അതോ റയലിലേക്ക് ചേക്കേറുമോ എന്നുള്ളത് ഇപ്പോഴും വ്യക്തമല്ല. അതുകൊണ്ടുതന്നെ ഇരുക്ലബ്ബുകൾക്കും ഈ വിഷയത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

എന്നാലിപ്പോൾ പുതിയ ഒരു റിപ്പോർട്ട് പ്രമുഖ മാധ്യമമായ ദി ടൈംസ് പുറത്തുവിട്ടിട്ടുണ്ട്.അതായത് എംബപ്പേയുടെ കാര്യത്തിൽ റയലിനെ ക്ഷമ നശിച്ചു തുടങ്ങിയിട്ടുണ്ട്.അത്കൊണ്ട് തന്നെ അവർ താരത്തിന് ഒരു അന്ത്യശാസനം നൽകിയെന്നാണ് ഇവർ പുറത്തുവിട്ടിരിക്കുന്നത്.അതായത് ഈ വരുന്ന സമ്മറിൽ നിർബന്ധമായും ഫ്രീയായി ഏജന്റായി കൊണ്ട് ക്ലബ്ബിലേക്ക് എത്തണമെന്നാണ് റയൽ നിർദ്ദേശിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം ഒരിക്കലും തങ്ങൾ സൈൻ ചെയ്യില്ല എന്നുള്ള കാര്യവും റയൽ എംബപ്പേയെ അറിയിച്ചിട്ടുണ്ട്.

ഈ ജനുവരി മുതൽ റയലിന് എംബപ്പേയുമായി പ്രീ കോൺട്രാക്ടിൽ ഏർപ്പെടാനുള്ള അവസരമുണ്ട്.എന്നാൽ എംബപ്പേ ഇതുവരെ അതിനു സമ്മതിച്ചിട്ടില്ല. മാത്രമല്ല എന്ത് വില കൊടുത്തും താരത്തെ നിലനിർത്താനുള്ള ശ്രമങ്ങളിലാണ് നിലവിൽ പിഎസ്ജിയുള്ളത്. വൻ സാലറി താരത്തിനു വേണ്ടി പിഎസ്ജി വാഗ്ദാനം ചെയ്തു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എംബപ്പേയെ ലഭിക്കില്ലേ എന്നുള്ള ആശങ്ക റയലിനെ അലട്ടുന്നുണ്ട്. അതുകൊണ്ടാണ് റയൽ അന്ത്യശാസനം നൽകിയത് എന്നാണ് അറിയാൻ കഴിയുന്നത്.

ഏതായാലും താരം റയലിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന് ശേഷം തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യപാദ മത്സരത്തിൽ റയലിനെ പിഎസ്ജി പരാജയപ്പെടുത്തിയപ്പോൾ വിജയ ഗോൾ നേടിയത് എംബപ്പേയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *