സലാ,കെയ്ൻ എന്നിവരുമായുള്ള താരതമ്യം,യുണൈറ്റഡ് ആരാധകർക്ക് ഉറപ്പ് നൽകി ബ്രൂണോ!

കഴിഞ്ഞ സീസണിൽ യുണൈറ്റഡിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത ബ്രൂണോ ഫെർണാണ്ടസ് ഈ സീസണിലും മോശമല്ലാത്ത രൂപത്തിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിലും ഈ സീസണിലുമായി ആകെ 43 ഗോൾ പങ്കാളിത്തങ്ങളാണ് താരം താരം വഹിച്ചിട്ടുള്ളത്.52 ഗോളുകളിൽ പങ്കാളിത്തം വഹിച്ച സലായും 44 ഗോളുകളിൽ പങ്കാളിത്തം വഹിച്ച ഹാരി കെയ്നുമാണ് പ്രീമിയർ ലീഗിൽ താരത്തിന്റെ മുമ്പിലുള്ളത്.

ഏതായാലും ഈ രണ്ട് താരങ്ങൾക്കൊപ്പം ഈ പട്ടികയിൽ ഇടം നേടാൻ സാധിച്ചതിൽ ബ്രൂണോ ഫെർണാണ്ടസ് സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.കൂടാതെ ഇതിലും മികച്ച പ്രകടനം ടീമിന് വേണ്ടി കാഴ്ച്ചവെക്കുമെന്നുള്ള ഉറപ്പും ബ്രൂണോ ആരാധകർക്കും നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇത്തരം കണക്കുകളെ കുറിച്ചൊന്നും ഞാൻ ആശങ്കപ്പെടാറില്ല.പക്ഷെ തീർച്ചയായും ഞാൻ കഴിഞ്ഞ സീസണിനെക്കാൾ മികച്ച കണക്കുകൾ ഉണ്ടാക്കിയെടുക്കാൻ ആഗ്രഹിക്കുന്നു.മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്. എനിക്ക് കൂടുതൽ ഗോളുകളും അസിസ്റ്റുകളും സ്വന്തമാക്കണം. കൂടുതൽ അവസരങ്ങൾ ഉണ്ടാക്കണം, എന്റെ സഹതാരങ്ങൾക്ക് വേണ്ടി എല്ലാം ചെയ്യണം.അതാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷേ ഓരോ മത്സരത്തിലും ഇംപ്രൂവ് ആവുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.ഈയൊരു ലിസ്റ്റിൽ ഇടം നേടാൻ കഴിഞ്ഞു എന്നുള്ളത് വലിയ ഒരു ബഹുമതി തന്നെയാണ്.ഹാരി കെയ്‌നും സലായുമൊക്കെ ഒരുപാട് ഗോളുകൾ നേടുന്നുണ്ട്.ഞാൻ വന്നതുമുതൽ ഇവരുടെയൊപ്പം താരതമ്യം ചെയ്യപ്പെടുന്നു എന്നുള്ളത് സന്തോഷം നൽകുന്ന ഒരു കാര്യമാണ്. തീർച്ചയായും ഇത് അഭിമാനം നൽകുന്ന കാര്യമാണ്. പക്ഷേ എന്റെ ഏറ്റവും മികച്ചത് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതിലും മികച്ച പ്രകടനം നടത്താൻ എനിക്ക് കഴിയുമെന്നുള്ളത് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു ” ഇതാണ് ബ്രൂണോ പറഞ്ഞത്.

കഴിഞ്ഞ ബ്രയിറ്റണെതിരെയുള്ള മത്സരത്തിൽ ബ്രൂണോ ഗോൾ നേടിയിരുന്നു. ഈ പ്രീമിയർ ലീഗിൽ എട്ടു ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *