ഇതാണ് ഞങ്ങൾക്കറിയുന്ന സാഞ്ചോ : വാഴ്ത്തി റാൾഫ്
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയിരുന്നു.സതാംപ്റ്റണായിരുന്നു യുണൈറ്റഡിനെ സമനിലയിൽ തളച്ചത്.ഈ മത്സരത്തിൽ യുണൈറ്റഡിന്റെ ഏക ഗോൾ ജേഡൻ സാഞ്ചോയുടെ വകയായിരുന്നു.തുടക്കത്തിൽ യുണൈറ്റഡിൽ സാഞ്ചോ ബുദ്ദിമുട്ടിയിരുന്നുവെങ്കിലും പതിയെ അദ്ദേഹത്തിന്റെ പ്രകടനം മെച്ചപ്പെടുന്നതാണ് നമുക്കിപ്പോൾ കാണാനാവുക.
ഏതായാലും സാഞ്ചോയുടെ കാര്യത്തിൽ യുണൈറ്റഡിന്റെ പരിശീലകനായ റാൾഫ് റാഗ്നിക്ക് സന്തോഷവാനാണ്.ഇതാണ് ഞങ്ങൾക്കറിയുന്ന സാഞ്ചോ എന്നാണ് റാൾഫ് പറഞ്ഞത്. ഇന്നലത്തെ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.റാൾഫിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 13, 2022
” സാഞ്ചോ ഇപ്പോൾ നല്ല രൂപത്തിലാണുള്ളത്.ഫസ്റ്റ് ഹാഫിൽ മാത്രമല്ല,സെക്കന്റ് ഹാഫിലും അദ്ദേഹത്തിന് നല്ല നിമിഷങ്ങൾ ഉണ്ടായിരുന്നു.സാഞ്ചോയുടെ അവസാന കുറച്ചു മത്സരങ്ങളിലെ പ്രകടനം എനിക്ക് സന്തോഷം നൽകുന്ന ഒന്നാണ്.ഇതാണ് ഞങ്ങൾക്കറിയുന്ന സാഞ്ചോ.പക്ഷെ അദ്ദേഹത്തിന് ഇനിയും ഇമ്പ്രൂവ് ആവാനുള്ള അവസരമുണ്ട്.പക്ഷെ ഇപ്പോൾ അദ്ദേഹം കളിച്ചു കൊണ്ടിരിക്കുന്നത് മികച്ച രീതിയിലാണ്, ഒരുപക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയതിനു ശേഷമുള്ള ഏറ്റവും മികച്ച സാഞ്ചോയാണിത് ” ഇതാണ് റാൾഫ് പറഞ്ഞത്.
ഈ സീസണിൽ ആകെ യുണൈറ്റഡിന് വേണ്ടി 26 മത്സരങ്ങൾ ആണ് താരം കളിച്ചിട്ടുള്ളത്.ഇതിൽ 15 എണ്ണത്തിൽ മാത്രമാണ് താരം സ്റ്റാർട്ട് ചെയ്തിട്ടുള്ളത്.4 ഗോളുകളാണ് ആകെ താരം നേടിയിട്ടുള്ളത്.