അർജന്റീന മുന്നോട്ട്,പുതുക്കിയ ഫിഫ റാങ്കിങ് ഇങ്ങനെ!
ഏറ്റവും പുതിയ റാങ്കിങ് ഒരല്പം മുമ്പ് ഫിഫ പുറത്ത് വിട്ടിട്ടുണ്ട്.ആദ്യ പത്തിൽ കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലെങ്കിലും ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന നേട്ടം കൊയ്തിട്ടുണ്ട്.ഒരു സ്ഥാനം മുന്നോട്ട് കയറിയ അർജന്റീന നിലവിൽ നാലാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ട് വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളും വിജയിച്ചതാണ് അർജന്റീനക്ക് തുണയായത്.അതേസമയം ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങിയിട്ടുണ്ട്.കൂടാതെ ജർമ്മനി 11-ആം സ്ഥാനത്തേക്ക് കയറിയിട്ടുമുണ്ട്. ബെൽജിയം, ബ്രസീൽ,ഫ്രാൻസ് എന്നിവർ തന്നെയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.നമ്മുക്ക് ആദ്യ സ്ഥാനക്കാരെയും അവരുടെ പോയിന്റുകളും പരിശോധിക്കാം.
Here’s 2022's first full #FIFARanking rundown of the leading nations.
— FIFA World Cup (@FIFAWorldCup) February 10, 2022
🇧🇪🇧🇷🇫🇷🇦🇷🏴🇮🇹🇪🇸🇵🇹🇩🇰🇳🇱 pic.twitter.com/iSZ5vMlmHl
1-ബെൽജിയം (1828)
2-ബ്രസീൽ (1823)
3-ഫ്രാൻസ് (1786)
4-അർജന്റീന (1766)
5-ഇംഗ്ലണ്ട് (1755)
6- ഇറ്റലി (1740)
7- സ്പെയിൻ(1704)
8- പോർച്ചുഗൽ (1660 )
9- ഡെൻമാർക്ക് (1654)
10- നെതർലാൻഡ്സ് (1653 )
11- ജർമ്മനി (1648)