ഡാനി ആൽവസിന് മൂന്ന് മത്സരങ്ങളിൽ കളിക്കാനാവില്ല!
കഴിഞ്ഞ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിൽ ബാഴ്സക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സൂപ്പർ താരമായ ഡാനി ആൽവസിന് സാധിച്ചിരുന്നു.ഒരു ഗോളും ഒരു അസിസ്റ്റുമായിരുന്നു ഡാനി ആ മത്സരത്തിൽ നേടിയിരുന്നത്.എന്നാൽ വൈകാതെ തന്നെ ഡാനി ആൽവസ് പുറത്താവുകയും ചെയ്തിരുന്നു.
മത്സരത്തിന്റെ 69-ആം മിനുട്ടിൽ ഡാനി ആൽവസ് റെഡ് കാർഡ് വഴങ്ങുകയായിരുന്നു.യാനിക്ക് കരാസ്ക്കോയെ ഫൗൾ ചെയ്തതിനെ തുടർന്നാണ് ഡാനിക്ക് റെഡ് കാർഡ് വാങ്ങേണ്ടി വന്നത്.ഇപ്പോഴിതാ ഇതിന്റെ ഫലമായി താരത്തിന് സസ്പെൻഷനും ലഭിച്ചിട്ടുണ്ട്.രണ്ട് മത്സരങ്ങളിലാണ് ഡാനിക്ക് ലാലിഗ സസ്പെൻഷൻ ഏർപ്പെടുത്തിയത്.
— Murshid Ramankulam (@Mohamme71783726) February 10, 2022
ഇതോടെ ഡാനിക്ക് ബാഴ്സയുടെ അടുത്ത മൂന്ന് മത്സരങ്ങൾ നഷ്ടമാവുന്നുറപ്പായി.അതായത് ലാലിഗയിൽ നടക്കുന്ന എസ്പനോൾ,വലൻസിയ എന്നിവർക്കെതിരെ നടക്കുന്ന മത്സരത്തിൽ ബാഴ്സക്ക് ഡാനിയെ ലഭ്യമായേക്കില്ല. മാത്രമല്ല യൂറോപ്പ ലീഗിൽ നാപോളിക്കെതിരെ നടക്കുന്ന മത്സരത്തിലും താരത്തിന് പങ്കെടുക്കാൻ സാധിക്കില്ല.എന്തെന്നാൽ ഡാനിയെ ബാഴ്സ യൂറോപ്പ ലീഗിൽ രജിസ്റ്റർ ചെയ്തിട്ടില്ല.
ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിലേക്ക് എത്തിച്ച മൂന്ന് താരങ്ങളെ മാത്രമേ യൂറോപ്പ ലീഗിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ.ഈ ട്രാൻസ്ഫറിൽ നാലു താരങ്ങളെയായിരുന്നു എഫ്സി ബാഴ്സലോണ സ്വന്തമാക്കിയിരിക്കുന്നത്.അത്കൊണ്ട് തന്നെ ഡാനിയെ തഴയുകയായിരുന്നു.ഫെറാൻ ടോറസ്,അഡമ ട്രയോറെ,ഔബമയാങ് എന്നിവരെയാണ് ബാഴ്സ രജിസ്റ്റർ ചെയ്തത്.