റയലിലേക്കെത്തുമോ? ഒടുവിൽ മൗനം വെടിഞ്ഞ് എംബപ്പേ!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജി ലില്ലിയെ പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു പിഎസ്ജിയുടെ വിജയം. സൂപ്പർതാരം കിലിയൻ എംബപ്പേ ഒരു ഗോൾ നേടുകയും ചെയ്തിരുന്നു.
ഈ മത്സരശേഷം എംബപ്പേയോട് തന്റെ ഭാവിയെക്കുറിച്ച് ചോദിച്ചിരുന്നു.എന്നാൽ ഇതുവരെ താൻ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നാണ് എംബപ്പേ പറഞ്ഞത്.റയലിനെതിരെയുള്ള മത്സരം വിജയിക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്നും എംബപ്പേ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 7, 2022
” ഞാൻ എന്റെ ഭാവിയെക്കുറിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. റയലിന് എതിരെയുള്ള മത്സരം ഒരുപാട് കാര്യങ്ങളെ മാറ്റുമെന്ന് ഞാൻ കരുതുന്നു.എന്റെ ആഗ്രഹമെന്താണോ അത് ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്.ഞാൻ എന്റെ എതിരാളികളെ പറ്റി സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ല. റയലിന് എതിരെയുള്ള മത്സരത്തിൽ വിജയിക്കുക എന്നുള്ളതിന് മാത്രമാണ് ഞാൻ ശ്രദ്ധ നൽകുന്നത്. വ്യത്യാസങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കും. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണാം “എംബപ്പേ പറഞ്ഞു.
വരുന്ന 15-ആം തിയ്യതിയാണ് റയൽ-പിഎസ്ജി മത്സരത്തിന്റെ ആദ്യപാദം അരങ്ങേറുക.