PSG മുന്നേറ്റനിര നേരിടുന്ന പ്രധാന വെല്ലുവിളി വിശദീകരിച്ച് പരേഡസ്!
ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര നല്ല രൂപത്തിലല്ല മുന്നോട്ടുപോകുന്നത്.കഴിഞ്ഞ ഫ്രഞ്ച് കപ്പ് മത്സരത്തിൽ പിഎസ്ജി നീസിനോട് പരാജയപ്പെട്ടിരുന്നു.ഇതാണ് കാര്യങ്ങളെ വഷളാക്കിയത്.വലിയ വിമർശനങ്ങൾ പിഎസ്ജിക്ക് നേരിടേണ്ടിവന്നിരുന്നു.ആ മത്സരത്തിൽ ഒരു ഗോൾ പോലും പിഎസ്ജിയുടെ സൂപ്പർതാര നിരക്ക് നേടാൻ കഴിഞ്ഞിരുന്നില്ല.
ഏതായാലും ക്ലബ്ബിന്റെ മുന്നേറ്റ നിര നേരിടുന്ന പ്രധാന വെല്ലുവിളി എന്താണ് എന്നുള്ളത് പിഎസ്ജി താരമായ ലിയാൻഡ്രോ പരേഡസ് വിശദീകരിച്ചിട്ടുണ്ട്.അതായത് താഴെ ലെവലിലുള്ള ടീമുകൾ പിഎസ്ജിക്കെതിരെ പ്രതിരോധത്തിൽ മാത്രം ശ്രദ്ദിച്ചു കൊണ്ടാണ് കളിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ.പക്ഷെ ഇതിനെ തരണം ചെയ്യുന്ന കാര്യത്തിൽ പിഎസ്ജി ഇമ്പ്രൂവ് ആവേണ്ടതുണ്ടെന്നും പരേഡസ് കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം പിഎസ്ജി ടിവിയോട് സംസാരിക്കുകയായിരുന്നു താരം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Paredes Analyzes the One Major Challenge PSG’s Attack Has Faced in Ligue 1 This Season https://t.co/3oUOD9On66
— PSG Talk (@PSGTalk) February 5, 2022
“താഴെ ലെവലിൽ ഉള്ള ടീമുകൾക്കെതിരെ കളിക്കുന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.എന്തെന്നാൽ പലപ്പോഴും അവർ പ്രതിരോധത്തിൽ മാത്രം ശ്രദ്ധിച്ചു കൊണ്ടാണ് കളിക്കുക.അത്കൊണ്ട് തന്നെ സ്പേസ് കണ്ടെത്താനും അവസരങ്ങൾ ഉണ്ടാക്കാനും ബുദ്ധിമുട്ടാണ്.പക്ഷെ ഞങ്ങൾ ഇതിനോട് ഇഴകി ചേരേണ്ടതുണ്ട്.ഞങ്ങൾ ഇത്തരം കാര്യങ്ങളെ മറികടക്കുന്നതിൽ ഇമ്പ്രൂവ് ആവേണ്ടതുണ്ട്.അത് ആവശ്യമായ ഒരു കാര്യമാണ് ” ഇതാണ് പരേഡസ് പറഞ്ഞിട്ടുള്ളത്.
പിഎസ്ജിയുടെ മുന്നേറ്റ നിര താരങ്ങളായ ലയണൽ മെസ്സി,നെയ്മർ ജൂനിയർ,മൗറോ ഇക്കാർഡി എന്നിവർക്ക് ഈ സീസണിൽ വലിയ ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.അതേസമയം കിലിയൻ എംബപ്പെ മികച്ച രൂപത്തിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്.