പിഎസ്ജിയിൽ പ്രതിസന്ധി പുകയുന്നു,ലിയനാർഡോയുടെ സ്ഥാനം തെറിച്ചേക്കും!

ഈ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർതാരങ്ങളെ സ്വന്തമാക്കിയ പിഎസ്ജിക്ക് ഇതുവരെ ആരാധകരുടെ പ്രതീക്ഷക്കൊത്തുയരാൻ സാധിച്ചിട്ടില്ല. മാത്രമല്ല ഫ്രഞ്ച് കപ്പിൽ നിന്നും പിഎസ്ജി പുറത്താവുകയും ചെയ്തിരുന്നു. ഇതേതുടർന്ന് താരങ്ങൾക്കും ക്ലബ്ബിനും പരിശീലകനുമൊക്കെ രൂക്ഷ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.

ഏതായാലും പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്റ്ററായ ലിയനാർഡോയുടെ ഭാവിയും സുരക്ഷിതമല്ല.അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കാൻ സാധ്യതയുണ്ട് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.ഫൂട്ട്മെർക്കാറ്റോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.നാസർ അൽ ഖലീഫി ഉൾപ്പടെയുള്ളവർ ലിയനാർഡോയുടെ കാര്യത്തിൽ അസംതൃപ്തരാണ്.ഇതിന് നിരവധി കാരണങ്ങളുണ്ട്.

എബിമ്പേയെ പോലെയുള്ള ചില താരങ്ങളെ ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ഒഴിവാക്കാൻ ക്ലബ്ബ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ലിയനാർഡോ അതിൽ പരാജയപ്പെടുകയായിരുന്നു.മാത്രമല്ല കിലിയൻ എംബപ്പെയുടെ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇത്രയും വഷളാകാൻ കാരണം ലിയനാർഡോയാണ് എന്നാണ് പലരും വിശ്വസിക്കുന്നത്.കൂടാതെ സിൽവ,ടുഷെൽ എന്നിവർ പിഎസ്ജി വിടാൻ കാരണം ലിയനാർഡോയാണ്. നിലവിലെ ക്ലബ്ബിന്റെ പരിശീലകനായ പോച്ചെട്ടിനോയും ലിയനാർഡോയുടെ കാര്യത്തിൽ അസംതൃപ്തനാണ്.

അത് മാത്രമല്ല,പിഎസ്ജിയുടെ പരിശീലകനായി കൊണ്ട് സിദാൻ വരികയാണെങ്കിൽ ലിയനാർഡോയുടെ സ്ഥാനം തെറിക്കാനുള്ള സാധ്യതകൾ വർധിക്കും. എന്തെന്നാൽ സിദാന് താൽപര്യമില്ലാത്ത വ്യക്തിയാണ് ലിയനാർഡോ.ആഴ്സൻ വെങ്ങറെ തൽസ്ഥാനത്ത് കൊണ്ടുവരുന്നതിനെയാണ് സിദാൻ ഇഷ്ടപ്പെടുന്നത്.ഏതായാലും പുതിയ ഡയറക്ടർക്കുള്ള അന്വേഷണം പിഎസ്ജി ആരംഭിച്ചിട്ടുണ്ട്.ടോട്ടൻഹാമിന്റെ ഫാബിയോ പരാറ്റീസി അടക്കമുള്ളവരെയാണ് പിഎസ്ജി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *