റാമോസ് വിരമിക്കാൻ നിർബന്ധിതനായേക്കുമെന്ന് മുൻ ഫ്രാൻസ് ടീം ഡോക്ടർ!
ദീർഘകാലത്തെ കരിയറിന് ശേഷം ഈ സീസണിലായിരുന്നു സെർജിയോ റാമോസ് റയൽ വിട്ടു കൊണ്ട് പിഎസ്ജിയിൽ എത്തിയത്.പരിക്ക് മൂലം റയലിലെ അവസാനസമയങ്ങളിൽ പല മത്സരങ്ങളും റാമോസിന് നഷ്ടമായിരുന്നു.പിഎസ്ജിയിലും സ്ഥിതിഗതികൾ മാറിയിട്ടില്ല.തുടർച്ചയായ പരിക്കുകൾ ഇപ്പോഴും റാമോസിനെ അലട്ടുകയാണ്. കേവലം അഞ്ച് മത്സരങ്ങൾ മാത്രമാണ് റാമോസ് പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ളത്.
ഏതായാലും ഫ്രഞ്ച് ദേശീയ ടീമിന്റെ മുൻ ടീം ഡോക്ടറായ ജീൻ മാഴ്സെൽ ഫെറെറ്റ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് നിലവിൽ റാമോസിനെ അലട്ടുന്നത് ഓൾഡ് കാഫ് സിൻഡ്രോമാണ് എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ.ഇത് റാമോസിനെ വിരമിക്കാൻ നിർബന്ധിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഫെററ്റിന്റെ വാക്കുകൾ സൺ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 4, 2022
” പരിക്കുകൾ എപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്.എന്തെന്നാൽ അവകൾ ഏത് രൂപത്തിലാണ് ബാധിക്കുക എന്നുള്ളത് നിങ്ങൾക്ക് മുൻകൂട്ടി കാണാൻ കഴിയില്ല.ഇതെല്ലാം കാഫ് മസിൽസിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടതാണ്.19 സീസണോളം സെർജിയോ റാമോസ് ഉയർന്ന ലെവലിൽ കളിച്ചിട്ടുണ്ട്.ഈ കാലയളവിലേറ്റ ചെറിയ ചെറിയ പ്രഹരങ്ങൾ അദ്ദേഹത്തിന്റെ കാഫിനെ ദുർബലമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന് ഫ്ലക്സിബിലിറ്റി നഷ്ടമായി തുടങ്ങിയിട്ടുണ്ട്.ഒരുപക്ഷെ ഈ ഓൾഡ് കാഫ് സിന്ധ്രോം അദ്ദേഹത്തെ വിരമിക്കാൻ നിർബന്ധിച്ചേക്കാം ” ഇതാണ് ഫെററ്റ് പറഞ്ഞിട്ടുള്ളത്.
നിലവിൽ സെർജിയോ റാമോസ് പരിക്കിന്റെ പിടിയിൽ തന്നെയാണ്. റയലിനെതിരെയുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരം താരം കളിക്കുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല.