ഹാലണ്ടിനേക്കാൾ ഞാൻ മുൻഗണന നൽകുക എന്റെ കുതിരകൾക്കും മുയലുകൾക്കും തീറ്റ നൽകുന്നതിന് : മുള്ളർ
ഫുട്ബോൾ ലോകത്തെ യുവസൂപ്പർ താരങ്ങളിൽ ഒരാളായ എർലിംഗ് ഹാലണ്ട് പല പ്രമുഖ ക്ലബുകളുടെയും നോട്ടപ്പുള്ളിയാണ്.റയൽ മാഡ്രിഡ്,എഫ്സി ബാഴ്സലോണ മാഞ്ചസ്റ്റർ സിറ്റി എന്നിവരൊക്കെ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.കൂടാതെ ബൊറൂസിയയുടെ ചിരവൈരികളായ ബയേൺ മ്യൂണിക്കും താരത്തെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരിക്കും ഹാലണ്ടിന് വേണ്ടിയുള്ള ക്ലബ്ബുകളുടെ പോരടിക്കൽ കാണാനാവുക.
ഏതായാലും ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരമായ തോമസ് മുള്ളർ കഴിഞ്ഞ ദിവസം പ്രമുഖ ജർമ്മൻ മാധ്യമമായ സ്പോർട് ബിൽഡിന് ഒരു അഭിമുഖം നൽകിയിരുന്നു.കാര്യങ്ങളെ വളരെ തമാശ രൂപത്തിൽ സമീപിക്കുന്ന ഒരു വ്യക്തിയാണ് മുള്ളർ.അദ്ദേഹത്തോട് ചോദിച്ച ചോദ്യങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു, എർലിംഗ് ഹാലണ്ടിനെ അസിസ്റ്റുകൾ നൽകി കൊണ്ട് തീറ്റിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ എന്നായിരുന്നു ചോദ്യം. അതിന് വളരെ രസകരമായ രൂപത്തിലാണ് മുള്ളർ മറുപടി പറഞ്ഞത്.അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 4, 2022
” ഹാലണ്ടിനെ അസിസ്റ്റ് കൊണ്ട് തീറ്റിക്കുന്നതിനേക്കാൾ ഞാൻ മുൻഗണന നൽകുന്നത് എന്റെ കുതിരകൾക്കും മുയലുകൾക്കും തീറ്റ നൽകുന്നതിനാണ് ” ഇതാണ് മുള്ളർ പറഞ്ഞിട്ടുള്ളത്.ഹാലണ്ടിന് പ്രിയമില്ല എന്ന് തന്നെയാണ് മുള്ളറുടെ ഈ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
അതേസമയം മുള്ളറുടെ ക്ലബ്ബുമായുള്ള കരാർ അടുത്തവർഷം അവസാനിക്കും.താരത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് മുള്ളർ മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
” ഈ സമയം വരെ എന്നെ ആരും ബന്ധപ്പെട്ടിട്ടില്ല.അത്കൊണ്ട് തന്നെ ഭാവിയിലെ കാര്യങ്ങളെ കുറിച്ച് അറിയാൻ നാമിപ്പോൾ കാത്തിരിക്കേണ്ടിയിരിക്കുന്നു ” ഇതാണ് മുള്ളർ പറഞ്ഞത്.
32-കാരനായ മുള്ളർ മിന്നും ഫോമിലാണ് ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്നത്.ഈ സീസണിൽ ബുണ്ടസ്ലിഗയിലെ 20 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും 16 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.