സിദാൻ പിഎസ്ജിയിലേക്കെത്തുമോ? ആശ്രയിച്ചിരിക്കുന്നത് ഈ കാര്യത്തെ!

കഴിഞ്ഞ മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി ഒജിസി നീസിനോട് പരാജയപ്പെട്ടിരുന്നു.ഇതോടെ ഫ്രഞ്ച് കപ്പിൽ നിന്നും പുറത്താവാനായിരുന്നു പിഎസ്ജിയുടെ വിധി.വലിയ രൂപത്തിലുള്ള വിമർശനങ്ങളാണ് പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോക്ക് ഇതോടെ ഏൽക്കേണ്ടി വന്നത്.മുൻ റയൽ പരിശീലകനായിരുന്ന സിനദിൻ സിദാൻ പിഎസ്ജിയുടെ പരിശീലകനാവുമെന്നുള്ള റൂമറുകളും സജീവമാണ്.

വലിയ രൂപത്തിലുള്ള സാലറി സിദാന് വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്.എന്നാൽ സിദാൻ ഇതുവരെ സമ്മതം മൂളിയിട്ടില്ല.മറിച്ച് ഫ്രഞ്ച് ദേശീയ ടീമിനെ ആശ്രയിച്ചാണ് സിദാൻ തീരുമാനം കൈക്കൊള്ളുക. പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സിദാന് പിഎസ്ജിയുടെ പരിശീലകൻ ആവുന്നതിനേക്കാൾ താല്പര്യം ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകൻ ആവുന്നതിനാണ്.നിലവിലെ ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷാംപ്‌സ് ഖത്തർ വേൾഡ് കപ്പിന് ശേഷവും ടീമിന്റെ പരിശീലകനായി തുടരുമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ സിദാൻ പിഎസ്ജിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തേക്കും.എന്നാൽ വേൾഡ് കപ്പിന് ശേഷം ജനുവരിയിൽ ഫ്രാൻസിന്റെ പരിശീലകനാവാൻ തനിക്ക് കഴിയുമെന്ന് സിദാൻ വിശ്വസിക്കുകയാണെങ്കിൽ അദ്ദേഹം പിഎസ്ജിയിലേക്ക് എത്തില്ല.അതേസമയം ദെഷാംപ്‌സ് കരാർ നീട്ടിയാൽ സിദാൻ പിഎസ്ജിയിൽ എത്തിയേക്കും.

നിലവിലെ വേൾഡ് കപ്പ് ചാമ്പ്യന്മാരാണ് ഫ്രാൻസ്.യുവേഫ നേഷൻസ് ലീഗ് കിരീടവും ഫ്രാൻസ് തന്നെയായിരുന്നു സ്വന്തമാക്കിയിരിക്കുന്നത്.പക്ഷെ യുറോ കപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ഫ്രാൻസിന് കഴിഞ്ഞിരുന്നില്ല.അതേസമയം സിദാനെ പരിശീലകനായി നിയമിക്കണമെന്നുള്ള പിഎസ്ജി ആരാധകരുടെ ആവിശ്യം വളരെ ശക്തമാണ്. അതുകൊണ്ട് തന്നെ അതിനുള്ള ശ്രമങ്ങളിലാണ് നിലവിൽ പിഎസ്ജിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *