റാമോസ് ഞങ്ങൾക്കെതിരെ ഉണ്ടാവണം : റയൽ താരം പറയുന്നു!
ദീർഘകാലം റയലിൽ ചിലവഴിച്ചതിനു ശേഷം ഈ സീസണിലായിരുന്നു സൂപ്പർ താരം സെർജിയോ റാമോസ് ക്ലബ് വിട്ടുകൊണ്ട് പിഎസ്ജിയിലേക്കെത്തിയത്.എന്നാൽ റാമോസിനെ സംബന്ധിച്ചിടത്തോളം ഉദ്ദേശിച്ച രൂപത്തിലല്ല കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് റാമോസിന് കളിക്കാൻ സാധിച്ചിട്ടുള്ളത്. പരിക്കാണ് താരത്തെ അലട്ടുന്നത്. മാത്രമല്ല നിലവിൽ റാമോസ് പരിക്കിന്റെ പിടിയിലുമാണ്.
എന്നാൽ റാമോസ് തങ്ങൾക്കെതിരെയുള്ള മത്സരത്തിൽ ഉണ്ടാവണമെന്ന ആഗ്രഹം റയൽ താരമായ ഡാനി കാർവഹൽ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.റാമോസ് ഒരു ബോൺ ഫൈറ്ററാണെന്നും അദ്ദേഹം ഉടൻതന്നെ സാധാരണ രൂപത്തിൽ കളത്തിലേക്ക് തിരിച്ചെത്തുമെന്നും കാർവഹൽ കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞദിവസം ഒണ്ട സെറയോട് സംസാരിക്കുകയായിരുന്നു ഈ സ്പാനിഷ് താരം.കാർവഹലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Real Madrid Defender Carvajal Details Why Ramos Will Soon Return to Top Form https://t.co/CfuQ7L6I6e
— PSG Talk (@PSGTalk) February 2, 2022
” അദ്ദേഹത്തിന് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.എനിക്ക് റാമോസിനെ നന്നായി അറിയാം.ഒരു ഉത്തരമില്ലാതെ ഇങ്ങനെ കടന്നു പോകുന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്.പക്ഷെ സെർജിയോ റാമോസ് ജനനം കൊണ്ടു തന്നെ ഒരു പോരാളിയാണ്.അദ്ദേഹം ഉടൻ തന്നെ മടങ്ങിയെത്തി സാധാരണ രൂപത്തിലാവും. അദ്ദേഹം അത് അർഹിക്കുന്നു.ഒരു പൈൻ മരത്തിന്റെ മുകൾഭാഗം പോലെയുള്ള ഒരു പ്രൊഫഷണലാണ് അദ്ദേഹം.റാമോസ് ഞങ്ങൾക്കെതിരെ കളിക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു ” ഇതാണ് കാർവഹൽ പറഞ്ഞിട്ടുള്ളത്.
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലാണ് റയലും പിഎസ്ജിയും തമ്മിൽ ഏറ്റുമുട്ടുക.ആ മത്സരത്തിൽ റാമോസ് കളിക്കുമോ എന്നുള്ള കാര്യം സംശയത്തിലാണ്.