ഹാലണ്ടിന്റെ കാര്യത്തിൽ ബാഴ്സയുടെ പദ്ധതികൾ ഇങ്ങനെ!

ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നു.ഡാനി ആൽവെസ്,ഫെറാൻ ടോറസ്,അഡമ ട്രയോറെ,ഔബമയാങ് എന്നിവരെയായിരുന്നു ബാഴ്സ ഈ ട്രാൻസ്ഫർ ജാലകത്തിൽ മാത്രം സ്വന്തമാക്കിയിട്ടുള്ളത്.പക്ഷെ ബാഴ്സയുടെ ഏറ്റവും വലിയ ലക്ഷ്യം എന്നുള്ളത് യുവസൂപ്പർ താരം എർലിംഗ് ഹാലണ്ടാണ് എന്നുള്ളത് പകൽ പോലെ വ്യക്തമായ ഒരു കാര്യമാണ്.

വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഹാലണ്ടിനെ സ്വന്തമാക്കാൻ വേണ്ടിയാണ് ബാഴ്സ ശ്രമിക്കുന്നത്.കഴിഞ്ഞ സമ്മറിൽ തന്നെ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് മിനോ റയോളയും ബാഴ്സ അധികൃതരും ചർച്ച നടത്തിയിരുന്നു.ഇതിന് പുറമേ ഈയിടെ മിനോ റയോളയും ലാപോർട്ടയും ടുറിനിൽ വെച്ച് ചർച്ചകൾ നടത്തിയതായും അറിയാൻ കഴിയുന്നുണ്ട്.

പക്ഷെ ഹാലണ്ടിനെ സ്വന്തമാക്കുക എന്നുള്ളത് ബാഴ്സയെ സംബന്ധിച്ചെടുത്തോളം എളുപ്പമുള്ള ഒരു കാര്യമാവില്ല.ടീമിന്റെ വെയ്ജ് ബില്ല് തന്നെയാണ് പ്രശ്നം.അത്കൊണ്ട് തന്നെ വലിയ സാലറി കൈപ്പറ്റുന്ന താരങ്ങളെ ബാഴ്സ ഒഴിവാക്കേണ്ടി വരും.കൂട്ടിഞ്ഞോ,ഉംറ്റിറ്റി എന്നിവർ ഉൾപ്പടെയുള്ള മൂന്ന് താരങ്ങളെ ഒഴിവാക്കാനാണ് ബാഴ്സയുടെ തീരുമാനം.

140 മില്യൺ യൂറോയോളമാണ് താരത്തിന് വേണ്ടി ചിലവഴിക്കേണ്ടി വരിക എന്നാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്.കൂടാതെ 30 മില്യൺ യുറോ താരത്തിന് സാലറിയായും നൽകേണ്ടിവരും.പക്ഷെ സാമ്പത്തിക പ്രതിസന്ധിയും എഫ്എഫ്പി റൂൾസും ബാഴ്സക്ക് തടസ്സമാവാൻ സാധ്യതയുണ്ട്.പക്ഷെ one to two റൂൾ ഇവിടെ തുണയാകുമെന്നാണ് ബാഴ്സ കരുതുന്നത്.രണ്ട് മില്യൺ റിലീസ് ചെയ്യുമ്പോൾ ഒരു മില്യൺ സ്കോർ ചെയ്യാൻ കഴിയുന്ന ഒരു നിയമമാണിത്.

ഏതായാലും ഹാലണ്ടിനെ സൈൻ ചെയ്യാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ബാഴ്സയുള്ളത്. പക്ഷേ പല പ്രമുഖ ക്ലബ്ബുകളും താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നുള്ളത് ബാഴ്സക്ക് ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *