എംബപ്പേ റയൽ മാഡ്രിഡുമായി കരാറിലെത്തിയതായി വാർത്ത!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡുമായി കരാറിൽ എത്തിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രമുഖ ജർമൻ മാധ്യമമായ സ്പോർട് ബിൽഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇവരെ ഉദ്ധരിച്ചുകൊണ്ട് ബിആർ ഫുട്ബോളും ഗോൾ ഡോട്ട് കോമുമൊക്കെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.വരുന്ന സമ്മറിൽ ഫ്രീ ഏജന്റായി കൊണ്ടായിരിക്കും എംബപ്പേ റയലിലേക്ക് എത്തുക.41.5 മില്യൺ പൗണ്ട് (50 മില്യൺ യുറോ ) എന്ന ഭീമമായ തുകയായിരിക്കും എംബപ്പേക്ക് സാലറിയായി റയൽ നൽകുക എന്നാണ് അറിയാൻ കഴിയുന്നത്.പിഎസ്ജിയിലെ സാലറിയുടെ ഇരട്ടിയോളം വരുമിത്.യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ-പിഎസ്ജി മത്സരത്തിനു ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്.
Kylian Mbappé has agreed to sign for Real Madrid as a free agent in the summer, per @BILD_Sport pic.twitter.com/6AhLrXRF7Z
— B/R Football (@brfootball) January 31, 2022
ഈ സീസണോട് കൂടിയാണ് എംബപ്പേയുടെ പിഎസ്ജിയുമായി കരാർ അവസാനിക്കുക. താരം ക്ലബ്ബുമായി കരാർ പുതുക്കിയിട്ടില്ല. മാത്രമല്ല ഈ ജനുവരി മുതൽ മറ്റേത് ക്ലബ്ബുമായും പ്രീ കോൺട്രാക്ടിൽ ഏർപ്പെടാൻ ഉള്ള അവസരം എമ്പപ്പെക്ക് ഉണ്ടായിരുന്നു.ഇതാണ് റയൽ ഉപയോഗപ്പെടുത്തിയത് എന്നാണ് അറിയാൻ കഴിയുന്നത്.ഏറെ കാലമായി റയൽ ലക്ഷ്യം വെക്കുന്ന താരമാണ് എംബപ്പേ. കഴിഞ്ഞ സമ്മറിൽ താരത്തിനു വേണ്ടി റയൽ കിണഞ്ഞു ശ്രമിച്ചിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.ഏതായാലും ബിൽഡിന്റെ അവകാശവാദങ്ങളിലെ ആധികാരികതക്ക് വേണ്ടി കൂടുതൽ കാത്തിരിക്കേണ്ടിയിരിക്കുന്നു.