റൊണാൾഡോയും റൂണിയുമുള്ളത് ബെർബറ്റോവിനെ ബുദ്ധിമുട്ടിച്ചു : ഗാരി നെവില്ലെ

2008-ലായിരുന്നു ബൾഗേറിയൻ സൂപ്പർ താരമായ ദിമിത്രി ബെർബറ്റോവ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തിയത്.എന്നാൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഒരു സീസൺ മാത്രമാണ് ബെർബറ്റോവിന് ചിലവഴിക്കാൻ കഴിഞ്ഞത്.അതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു.വെയിൻ റൂണി,കാർലോസ് ടെവസ് എന്നിവരൊക്കെ ആ സമയത്ത് യുണൈറ്റഡ് നിരയിൽ ഉണ്ടായിരുന്ന സ്ട്രൈക്കർമാരായിരുന്നു.

ഏതായാലും തുടക്കത്തിൽ ബെർബറ്റോവ് ബുദ്ദിമുട്ടിയതിനെ കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരമായ ഗാരി നെവില്ലെ പങ്കുവെച്ചിട്ടുണ്ട്.അതായത് ക്രിസ്റ്റ്യാനോയും റൂണിയും ടെവസുമൊക്കെ ഉണ്ടായത് ബെർബറ്റോവിന് തടസ്സങ്ങൾ സൃഷ്ടിച്ചു എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു നെവില്ലെ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ബെർബറ്റോവിൽ പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നം ഉണ്ടായിരുന്നു.യുണൈറ്റഡിൽ അദ്ദേഹം ഒരു സെന്റർ ഫോർവേഡായികൊണ്ടാണ് കളിച്ചത്. യഥാർത്ഥത്തിൽ അവൻ മികച്ച താരമായിരുന്നു.അന്ന് ഞങ്ങൾക്ക് ക്രിസ്റ്റ്യാനോ,റൂണി,ടെവസ് എന്നിവർ ഉണ്ടായിരുന്നു.അതായിരുന്നു പ്രശ്നം.കാരണം അന്ന് ആളുകൾ ബെർബറ്റോവിനെ അവരോടൊപ്പം കണ്ടില്ല.അവരുടെ നിലവാരത്തിലേക്ക് എത്താൻ ബെർബറ്റോവിന് കഴിയില്ലെന്ന് അവർ തുടക്കത്തിൽ തന്നെ ധാരണ വെച്ചു പുലർത്തി. എന്നാൽ അവൻ നല്ല രൂപത്തിലാണ് കാര്യങ്ങളെ കൈകാര്യം ചെയ്തത്.യുണൈറ്റഡിന്റെ ഒരു ടിപ്പിക്കൽ സെന്റർ ഫോർവേഡ് ആയിരുന്നില്ല അവൻ.അവന് അവിശ്വസനീയമായ കഴിവുകൾ ഉണ്ടായിരുന്നു. യുണൈറ്റഡിൽ അദ്ദേഹം മികച്ച പ്രകടനം തന്നെയാണു കാഴ്ച്ച വെച്ചത്. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ നിങ്ങൾ അങ്ങനെ സംഭവിച്ചതായി കാണാൻ കഴിയില്ല.പക്ഷെ അദ്ദേഹം നല്ല രൂപത്തിൽ തന്നെയാണ് ടീമിൽ കളിച്ചിരുന്നത് ” ഇതാണ് നെവില്ലെ പറഞ്ഞത്.

2012-ലായിരുന്നു ബെർബറ്റോവ് യുണൈറ്റഡ് വിട്ടത്. ക്ലബ്ബിനുവേണ്ടി 149 മത്സരങ്ങളിൽനിന്ന് 56 ഗോളുകൾ താരം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *