പിഎസ്ജി സൂപ്പർ താരത്തിന് പരിക്ക്,ആശങ്ക!
ചാമ്പ്യൻസ് ലീഗിൽ റയലിനെതിരെയുള്ള മത്സരമാണ് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മത്സരം.വരുന്ന ഫെബ്രുവരി 15-ആം തിയ്യതി പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ആദ്യപാദ മത്സരം അരങ്ങേറുക.
എന്നാൽ ഇതിന് മുന്നേ പിഎസ്ജിക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമുണ്ട്.എന്തെന്നാൽ പിഎസ്ജിയുടെ സൂപ്പർ താരമായ സെർജിയോ റാമോസിന് വീണ്ടും പരിക്കേറ്റിരിക്കുന്നു.പരിശീലനത്തിനിടെയാണ് റാമോസിനെ മസിൽ ഇഞ്ചുറി അലട്ടിയത്.താരം പരിശീലനം പൂർത്തിയാക്കുന്നത് പൂർത്തിയാക്കാതെ കളം വിട്ടിട്ടുണ്ട്.പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) January 30, 2022
പരിക്ക് മൂലം നിരവധി മത്സരങ്ങൾ സെർജിയോ റാമോസിന് നഷ്ടമായിരുന്നു.അതിന് ശേഷം ഈയിടെയായിരുന്നു റാമോസ് മത്സരങ്ങൾ കളിച്ചു തുടങ്ങിയത്.ഇതിനിടെയാണ് വീണ്ടും താരത്തിന് പരിക്കേറ്റത്.ഏതായാലും തന്റെ മുൻ ക്ലബ്ബിനെതിരെ റാമോസ് ഇറങ്ങുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.