ഇനി ബാഴ്സയിലെ മെസ്സിയെ പിഎസ്ജിയിൽ കാണാം : പണ്ഡിറ്റ്
കോവിഡിൽ നിന്നും മുക്തനായ മെസ്സി ഈ വർഷത്തെ തന്റെ ആദ്യ മത്സരം കഴിഞ്ഞ ദിവസം കളിച്ചിരുന്നു.റെയിംസിനെതിരെ പകരക്കാരനായി ഇറങ്ങിയ മെസ്സി ഒരു അസിസ്റ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഈ സീസണിന്റെ ആദ്യ പകുതിയിൽ ലീഗ് വണ്ണിൽ വേണ്ടത്ര തിളങ്ങാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല.പക്ഷെ ഇനി മുതൽ പഴയ മെസ്സിയെ പിഎസ്ജിയിൽ കാണാൻ കഴിയുമെന്നുള്ള വിശ്വാസത്തിലാണ് പ്രമുഖ ഫുട്ബോൾ പണ്ഡിറ്റായ ബിക്സന്റെ ലിസാറാസു.കഴിഞ്ഞ ദിവസം ടെലിഫൂട്ടിന്റെ ഒരു സെഗ്മെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘He Will Become the Great Player’ – Pundit Believes Lionel Messi Will Regain Barcelona Form https://t.co/EixKcuoKu4
— PSG Talk (@PSGTalk) January 24, 2022
” ഈ സീസണിന്റെ രണ്ടാം പകുതിയിൽ അദ്ദേഹം ഒരു മികച്ച താരമാകുമെന്നാണ് ഞാൻ കരുതുന്നത്.ബാഴ്സയിലെ പഴയ മെസ്സിയെ നമുക്ക് കാണാൻ സാധിച്ചേക്കും.ബാഴ്സ മെസ്സിക്ക് അനുയോജ്യമായ രീതിയിൽ കളിച്ചിരുന്നു എന്നുള്ളത് ശരിയാണ്.പിഎസ്ജിയിൽ അദ്ദേഹം അഡാപ്റ്റായി കൊണ്ടിരിക്കുകയാണ്. അദ്ദേഹം 20 വർഷത്തോളം ബാഴ്സയിൽ ചിലവഴിച്ചു.അതിന് ശേഷമാണ് ക്ലബ്ബ് വിട്ടത്.അത് അദ്ദേഹത്തിൽ ടെൻഷനും കൺഫ്യൂഷനുമൊക്കെ ഉണ്ടാക്കി.ലീഗ് വണ്ണിന്റെ നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് ശരിയാണ്.പക്ഷെ മറുഭാഗത്ത് ചാമ്പ്യൻസ് ലീഗിൽ അദ്ദേഹം മികച്ച രൂപത്തിൽ കളിക്കുന്നുണ്ട്.വരുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ മെസ്സി നിർണായക താരമാവുമെന്നുള്ള കാര്യത്തിൽ എനിക്ക് സംശയമില്ല” ലിസാറാസു പറഞ്ഞു.
ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് വേണ്ടി അഞ്ചു ഗോളുകൾ നേടാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട് ഇനി റയലിനെയാണ് പിഎസ്ജി നേരിടുക.