പിഎസ്ജിയെ ഭയക്കുന്നില്ല : തുറന്ന് പറഞ്ഞ് ബെൻസിമ
ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ ഫുട്ബോൾ ലോകത്തെ കാത്തിരിക്കുന്നത് വമ്പൻമാരുടെ പോരാട്ടമാണ്.റയൽ മാഡ്രിഡും പിഎസ്ജിയുമാണ് ഏറ്റുമുട്ടുക.ഫെബ്രുവരിയിൽ നടക്കുന്ന ആദ്യപാദ മത്സരം പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് അരങ്ങേറുക.രണ്ടാം പാദ മത്സരം മാർച്ചിൽ സാന്റിയാഗോ ബെർണാബുവിൽ വെച്ച് അരങ്ങേറും.
ഏതായാലും ഈ മത്സരത്തെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ റയൽ സൂപ്പർ താരമായ കരിം ബെൻസിമ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.അതായത് പിഎസ്ജിയെ ഭയക്കുന്നില്ല എന്നാണ് ബെൻസിമ തുറന്ന് പറഞ്ഞിട്ടുള്ളത്.കൂടാതെ റയലിന്റെയും പിഎസ്ജിയുടെയും മുന്നേറ്റനിര സമാനമല്ലെന്നും ബെൻസിമ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 17, 2022
” നിങ്ങൾക്ക് മുന്നോട്ട് പോകണമെങ്കിൽ നിങ്ങൾ എല്ലാ ടീമുകളെയും തോൽപ്പിക്കേണ്ടി വരും.മറ്റേതെങ്കിലും ടീമിനെ ലഭിക്കുന്നതായിരുന്നു ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നത്.പിഎസ്ജി ഫേവറേറ്റുകളിൽ ഒന്നാണ്.പക്ഷേ ഞങ്ങൾ ഭയപ്പെടുന്നില്ല.അത് രണ്ട് ഫുട്ബോൾ മത്സരങ്ങൾ മാത്രമാണ്.ഞങ്ങൾക്ക് മുന്നോട്ട് പോകേണ്ടതുണ്ട്.റയലിന്റെയും പിഎസ്ജിയുടെയും മുന്നേറ്റനിര സമാനമല്ല.ഒരേ എക്സ്പീരിയൻസോ ഒരേ പ്രായമോ അല്ല ഉള്ളത്.ആരാണോ മികച്ച രൂപത്തിൽ തയ്യാറായിട്ടുള്ളത് അവർ വിജയിക്കും ” ഇതാണ് ബെൻസിമ പറഞ്ഞിട്ടുള്ളത്.
റയലിൽ ബെൻസിമ-വിനീഷ്യസ് കൂട്ടുകെട്ട് നിലവിൽ മികച്ച ഫോമിലാണ്.ഈ സീസണിൽ 38 ഗോളുകളും 18 അസിസ്റ്റുകളും ഇരുവരും ചേർന്ന് നേടിയിട്ടുണ്ട്.അതേസമയം മെസ്സി,നെയ്മർ,എംബപ്പേ എന്നീ ത്രയത്തെയായിരിക്കും റയൽ നേരിടേണ്ടി വരിക.