സ്പെയിനിൽ ഏറ്റവും കൂടുതൽ ഫോമിലുള്ളവരാണ് റയൽ : സാവി
ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ചിരവൈരികളിലൊന്നായ എഫ്സി ബാഴ്സലോണയും റയൽ മാഡ്രിഡും ഒരിക്കൽ കൂടി മുഖാമുഖം വരികയാണ്. സൂപ്പർ കപ്പിന്റെ സെമിയിലാണ് ഇത്തവണ ഇരുവരും കൊമ്പ് കോർക്കുന്നത്.ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് നടക്കുന്ന മത്സരം റിയാദിൽ വെച്ചാണ് അരങ്ങേറുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ബാഴ്സയുടെ പരിശീലകനായ സാവി നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.സ്പെയിനിൽ ഏറ്റവും കൂടുതൽ ഫോമിലുള്ളവരാണ് റയൽ എന്നാണ് സാവി അറിയിച്ചിട്ടുള്ളത്. എന്നാൽ എൽ ക്ലാസ്സിക്കോകൾ പ്രവചിക്കാൻ സാധിക്കാത്തത് ആണെന്നും തങ്ങൾക്ക് ഇതൊരു അവസരമാണ് എന്നുമാണ് സാവി അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 12, 2022
“ബാഴ്സയിപ്പോൾ ഒരു പുനർ നിർമ്മാണ വേളയിലാണ്. അതേസമയം റയൽ മികച്ച രൂപത്തിലാണ് ഇപ്പോഴുള്ളത്.പക്ഷേ നമ്മൾ എല്ലാവരും എല്ലാ സാഹചര്യങ്ങളെയും നേരിടേണ്ടിവരും.ഈ മത്സരം ഞങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. എന്തെന്നാൽ സ്പെയിനിൽ ഏറ്റവും കൂടുതൽ ഫോമിലുള്ള ടീമാണ് റയൽ.പക്ഷേ ഇതൊരു ടെണിങ് പോയിന്റ് ആവാം.ഫൈനലിൽ പ്രവേശിക്കുകയും കിരീടം ചൂടുകയും ചെയ്താൽ അത് ഞങ്ങളുടെ പ്രൊജക്റ്റിന് വലിയ ക്രെഡിബിലിറ്റി നൽകും.സെമി വിജയിക്കുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്.പക്ഷേ അത്കൊണ്ട് മാത്രം കിരീടം ലഭിക്കില്ലല്ലോ.കാരണം ഫൈനൽ കൂടിയുണ്ട്.ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു വെല്ലുവിളിയാണ്. കിരീടം നേടാനുള്ള അവസരമാണ്.ഞങ്ങൾ എല്ലാവരും മോട്ടിവേറ്റഡാണ്. കാര്യങ്ങൾ മികച്ച രൂപത്തിൽ കൈകാര്യം ചെയ്യാൻ ഞങ്ങൾ ശ്രമിക്കും.ക്ലാസിക്കോകൾ എപ്പോഴും പ്രവചിക്കാൻ കഴിയാത്ത ഒന്നാണ്. എന്താണ് സംഭവിക്കുക എന്നുള്ളത് ആർക്കുമറിയില്ല ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവർക്ക് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കും.അത്ലറ്റിക്കോ മാഡ്രിഡും അത്ലറ്റിക്ക് ക്ലബുമാണ് രണ്ടാം സെമിയിൽ ഏറ്റുമുട്ടുക.