അന്നത്തെ അവസ്ഥ എന്താവുമെന്നറിയില്ല : റയലിനെതിരെയുള്ള മത്സരത്തെ കുറിച്ച് പോച്ചെട്ടിനോ പറയുന്നു!
ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ചാമ്പ്യൻസ് ലീഗിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. എന്തെന്നാൽ പ്രീ ക്വാർട്ടറിൽ പിഎസ്ജിയുടെ എതിരാളികൾ റയൽ മാഡ്രിഡാണ്. അടുത്ത മാസമാണ് ആദ്യ പാദ പോരാട്ടം അരങ്ങേറുക.നിലവിൽ പിഎസ്ജി അത്ര മികച്ച ഫോമിലൊന്നുമല്ല കളിക്കുന്നത്. ഇതാണ് ആരാധകർക്കിടയിൽ ആശങ്കയുണ്ടാക്കുന്ന കാര്യം.
കഴിഞ്ഞ ഒളിമ്പിക് ലിയോണിനെതിരെയുള്ള മത്സരത്തിൽ പിഎസ്ജി സമനില വഴങ്ങിയിരുന്നു.റയലിനെതിരെയുള്ള മത്സരത്തിന് മുന്നേ നേരിടേണ്ട വന്ന പ്രധാനപ്പെട്ട ഒരു പരീക്ഷണമാണോ ഈ മത്സരം എന്നൊരു ചോദ്യം മത്സരത്തിന് ശേഷം പോച്ചെട്ടിനോയോട് ചോദിക്കപ്പെട്ടിരുന്നു.ഇതൊരു ബുദ്ധിമുട്ടേറിയ സമയമാണെന്നും അന്നത്തെ അവസ്ഥ എന്താവുമെന്ന് അറിയില്ല എന്നുമാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Pochettino Provides a Unique Take on PSG’s Champions League Round of 16 Clash vs. Real Madrid https://t.co/nTTtEd2Nrh
— PSG Talk (@PSGTalk) January 10, 2022
” ഒരു മാസത്തിനുള്ളിൽ ഇവിടുത്തെ സാഹചര്യങ്ങളും അവസ്ഥകളും എന്താവുമെന്ന് നമുക്ക് ഒരിക്കലുമറിയില്ല.ഞങ്ങളിപ്പോൾ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലാണുള്ളത്. ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ ഓരോ ദിവസവും അഡാപ്റ്റാവുക എന്നുള്ളതാണ്. പക്ഷേ അത് ഞങ്ങളുടെ കാര്യത്തിൽ മാത്രമല്ല, മറിച്ച് എല്ലാ ടീമുകളുടെ കാര്യത്തിലും അങ്ങനെയാണ് ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.
ഫെബ്രുവരി പതിനാറാം തിയ്യതിയാണ് റയലിനെതിരെ പിഎസ്ജി ആദ്യപാദം കളിക്കുക. പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈ മത്സരം. അതിനുശേഷം മാർച്ച് പത്താം തീയതി സാന്റിയാഗോ ബെർണാബുവിൽ പിഎസ്‌ജി റയലിനെ നേരിടും.