ഈ വർഷം പിഎസ്ജിയിൽ നെയ്മറെ കാത്തിരിക്കുന്നത് ചില നേട്ടങ്ങൾ!

2017-ൽ പിഎസ്ജിയിലെത്തിയ സൂപ്പർ താരം നെയ്മർ ജൂനിയർ ഇതിനോടകം തന്നെ ക്ലബ്ബിന്റെ ചരിത്രതാളുകളിൽ ഇടം നേടിയ താരമാണ്. ഒരുപിടി നേട്ടങ്ങൾ നെയ്മർ ജൂനിയർ പിഎസ്ജിക്ക് വേണ്ടി സ്വന്തമാക്കിയിട്ടുണ്ട്.ഇതുവരെ പിeഎസ്ജിക്ക് വേണ്ടി 90 ഗോളുകളും 49 അസിസ്റ്റുകളുമാണ് നെയ്മർ ജൂനിയർ സ്വന്തമാക്കിയിട്ടുള്ളത്. അതായത് പിഎസ്ജിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ 10 താരങ്ങളുടെ ലിസ്റ്റിൽ നെയ്മർ ജൂനിയർക്ക് ഇടം നേടാൻ സാധിച്ചിട്ടുണ്ട് എന്നുള്ളതാണ്.

അതേസമയം ഈ വർഷത്തിലും നെയ്മർ ജൂനിയറെ ചില റെക്കോർഡുകൾ കാത്തിരിക്കുന്നുണ്ട്.അതായത് നിലവിൽ പിഎസ്ജി ടീമിൽ നൂറ് ഗോളുകളും 60 അസിസ്റ്റുകളും നേടിയ ഒരേയൊരു താരമേയൊള്ളൂ.അത് കിലിയൻ എംബപ്പേയാണ്.147 ഗോളുകളും 68 അസിസ്റ്റുകളുമാണ് എംബപ്പേ ഇതുവരെ പിഎസ്ജിക്ക് വേണ്ടി സ്വന്തമാക്കിയിട്ടുള്ളത്.

ഈ നേട്ടത്തിലേക്ക് നടന്നടുക്കാൻ ഈ വർഷം നെയ്മർക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.10 ഗോളുകളും 11 അസിസ്റ്റുകളും നേടിയാൽ എംബപ്പേയോടൊപ്പം ചേരാൻ നെയ്മർക്ക് സാധിക്കും.ഇതുവഴി 100 ഗോളുകളും 60 അസിസ്റ്റുകളുമാണ് നെയ്മർ പൂർത്തിയാക്കുക.

നിലവിൽ ആങ്കിൾ ഇഞ്ചുറി മൂലം നെയ്മർ ജൂനിയർ പുറത്താണ്. താരം ഉടൻ തന്നെ മടങ്ങി വരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. റയലിനെതിരെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നേ താരത്തിന് തിരിച്ചെത്താനാവുമെന്ന് തന്നെയാണ് പിഎസ്ജിയും പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *