ഒന്നിലും ശ്രദ്ധയില്ലാത്ത കുറേ പേർ : പിഎസ്ജി താരങ്ങൾക്ക് രൂക്ഷവിമർശനം!

കഴിഞ്ഞ ദിവസം ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജിയെ ലോറിയെന്റ് സമനിലയിൽ കുരുക്കിയിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ ഇകാർഡി നേടിയ ഗോളാണ് പിഎസ്ജിക്ക് തുണയായത്. പോയിന്റ് ടേബിളിൽ പത്തൊൻപതാം സ്ഥാനത്തുള്ള ടീമിനോട് സമനില വഴങ്ങിയത് പലരും തോൽവിക്ക് സമാനമായാണ് കാണുന്നത്.

ഏതായാലും പിഎസ്ജി താരങ്ങൾക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർത്തിയിരിക്കുകയാണിപ്പോൾ ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റായ ഡാനിയൽ റയോളോ. ഒന്നിലും ശ്രദ്ധയില്ലാത്ത കുറേ താരങ്ങളാണ് പിഎസ്ജിയിൽ ഉള്ളത് എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.കഴിഞ്ഞ ദിവസം RMC സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.റയോളോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ലീഗ് വണ്ണിലെ മുൻനിര ടീമാണ് പിഎസ്ജി.സത്യസന്ധമായി പറഞ്ഞാൽ ഇപ്പോൾ അവരെ പ്രഹരിക്കുകയാണ് വേണ്ടത്.മത്സരത്തെ കുറിച്ച് ഒന്നും പറയാനില്ല.ടെക്നിക്കലിയും ടാക്ടിക്കലിയും ഒന്നും തന്നെ പിഎസ്ജിയുടെ ഭാഗത്ത്‌ നിന്ന് മത്സരത്തിൽ ഉണ്ടായിട്ടില്ല.ഒന്നിലും ശ്രദ്ദിക്കാത്ത കുറേ പേരാണ് പിഎസ്ജിയിൽ ഉള്ളത്.പിഎസ്ജിയുടെ ആരാധകരൊക്കെ ഈ ടീമിനെ വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്.അവർ എന്താണ് ചിന്തിക്കുക എന്നോർത്ത് എനിക്ക് അത്ഭുതം തോന്നുന്നു.അവർ ആരാധകർക്ക് ഒരു വിലയും നൽകുന്നില്ല.വൈനാൾഡം അടങ്ങുന്ന മധ്യനിരക്കാർ ഇതുവരെ ഒരു മതിപ്പ് പോലും ഉണ്ടാക്കിയിട്ടില്ല.വളരെ ഖേദകരമായ ഒരു കാര്യമാണിത്.ടീം ഒന്നടങ്കം മോശമായിരുന്നു.ഇത് ഇന്ന് മാത്രം സംഭവിച്ചതല്ല, സീസണിന്റെ തുടക്കം മുതലേ ഇങ്ങനെയാണ് ” റിയോളോ പറഞ്ഞു.

ഈ വർഷത്തെ പിഎസ്ജിയുടെ അവസാനമത്സരമായിരുന്നു ലോറിയെന്റിനെതിരെ. ഏതായാലും വലിയ വിമർശനങ്ങളാണ് പിഎസ്ജിക്കും പോച്ചെട്ടിനോക്കും ഏൽക്കേണ്ടി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *