വളരെ ബുദ്ദിമുട്ടായിരുന്നു : സമനിലയെ കുറിച്ച് പോച്ചെട്ടിനോ പറയുന്നു!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജി സമനില വഴങ്ങിയിരുന്നു. പോയിന്റ് ടേബിളിൽ 19-ആം സ്ഥാനത്ത് നിൽക്കുന്ന ലോറിയെന്റാണ് പിഎസ്ജിയെ സമനിലയിൽ തളച്ചത്.യഥാർത്ഥത്തിൽ ഇഞ്ചുറി ടൈമിൽ ഇകാർഡി നേടിയ ഗോളിലൂടെ പിഎസ്ജി രക്ഷപ്പെട്ടു എന്ന് വേണം പറയാൻ. സൂപ്പർ താരം സെർജിയോ റാമോസ് റെഡ് കാർഡ് കണ്ടതും പിഎസ്ജിക്ക് തിരിച്ചടിയായി.

ഏതായാലും മത്സരം വളരെ ബുദ്ധിമുട്ടായിരുന്നു എന്നുള്ള കാര്യം പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോ അറിയിച്ചിട്ടുണ്ട്. കൂടാതെ ലോറിയെന്റ് ബഹുമാനമർഹിക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ പിഎസ്ജി ടോക്ക് റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” തീർച്ചയായും നമ്മൾ എതിരാളികളെ ബഹുമാനിക്കേണ്ടതുണ്ട്. ലോറിയെന്റ് ബഹുമാനം അർഹിക്കുന്നുമുണ്ട്.അവർ ഒരു ലീഗ് വൺ ടീമാണ്.ഒരുപക്ഷെ അവർ 19-ആം സ്ഥാനത്തായിരിക്കും. എന്നാൽ പിന്നീട് അവർ മറ്റൊരു പൊസിഷനിൽ എത്തില്ല എന്ന് നമുക്ക് പറയാൻ കഴിയില്ലല്ലോ.ഒരു ടീമിനെ നിങ്ങൾ വില കുറച്ചു കണ്ടാൽ കാര്യങ്ങൾ നിങ്ങൾക്ക് ബുദ്ധിമുട്ടാവും.ഞങ്ങളെ സംബന്ധിച്ചിടത്തോളം മത്സരം ബുദ്ധിമുട്ടായിരുന്നു.ഞങ്ങൾ നല്ല രൂപത്തിലാണ് മത്സരം ആരംഭിച്ചത്. എന്നാൽ പിന്നീട് ഞങ്ങളുടെ ദിശ മാറി. അവർ മത്സരത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. അതിന് ഞങ്ങൾ അനുവദിക്കാൻ പാടില്ലായിരുന്നു.രണ്ടാം പകുതിയിൽ അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഞങ്ങൾ ശ്രമിച്ചു.പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. അതിന്റെ ഫലമെന്നോണം ഒരു ഗോൾ ലഭിച്ചു. മത്സരത്തിന്റെ ആദ്യത്തിലായാലും അവസാനത്തിലായാലും ഗോൾ നേടുന്നത് ഒരുപോലെയാണ് ” പോച്ചെട്ടിനോ പറഞ്ഞു.

സമനില വഴങ്ങിയെങ്കിലും പിഎസ്ജി തന്നെയാണ് ഒന്നാമതുള്ളത്
19 മത്സരങ്ങളിൽ നിന്ന് 46 പോയിന്റാണ് പിഎസ്ജിയുടെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *