ഗാവിയുടെ തകർപ്പൻ പ്രകടനം, പ്രശംസയുമായി സാവി!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ എൽചെയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ മിന്നുന്ന പ്രകടനമായിരുന്നു യുവസൂപ്പർ താരം ഗാവി നടത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ താരം ബാഴ്‌സയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു.
ഏതായാലും പതിനേഴുകാരനായ താരത്തെ എഫ്സി ബാഴ്സലോണയുടെ പരിശീലകനായ സാവി പ്രശംസിച്ചിട്ടുണ്ട്.അത്ഭുതകരമായ പ്രകടനമാണ് ഗാവി കാഴ്ച്ചവെച്ചത് എന്നാണ് സാവി അറിയിച്ചത്. മത്സരശേഷം സാവി പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
Gavi vs Elche:
— Barça Universal (@BarcaUniversal) December 18, 2021
– 90 mins played
– 1 goal
– 1 assist
– 3 chances created
– 89 touches
– 2 dribbles
Man of the match. pic.twitter.com/aJly8ddjk2
” അദ്ദേഹത്തിന്റെ പ്രായമാണ് അതിശയിപ്പിക്കുന്ന കാര്യം. കേവലം 17-ആമത്തെ വയസ്സിലാണ് അദ്ദേഹം ഇത്തരത്തിലുള്ള പ്രകടനം കാഴ്ച്ചവെക്കുന്നത്.ഒരു ഗോളും ഒരു അസിസ്റ്റുമായി മത്സരത്തിൽ വിത്യസ്തകൾ സൃഷ്ടിച്ചത് അദ്ദേഹമാണ്.അതിനേക്കാളുമൊക്കെ ഉപരി അദ്ദേഹത്തിന്റെ വർക്ക് ആണ് അത്ഭുതപ്പെടുത്തുന്ന കാര്യം.അദ്ദേഹം ഉള്ളതിൽ ഞങ്ങൾ ഹാപ്പിയാണ്. ആരുമായും താരതമ്യം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.പരിധികൾ ഇല്ലാത്ത താരമാണ് അദ്ദേഹം ” സാവി പറഞ്ഞു.
ജയത്തോടെ ബാഴ്‌സ ഏഴാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്.17 മത്സരങ്ങളിൽ നിന്ന് 27 പോയിന്റാണ് ബാഴ്‌സയുടെ സമ്പാദ്യം.