ഹാലണ്ട് ബാഴ്‌സയിൽ എത്തുമോ? സാവിക്ക് പറയാനുള്ളത്!
ഇന്നലെ നടന്ന മറഡോണ കപ്പിൽ എഫ്സി ബാഴ്സലോണക്ക് പരാജയം രുചിക്കേണ്ടി വന്നിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബൊക്ക ജൂനിയേഴ്‌സ് ബാഴ്‌സയെ പരാജയപ്പെടുത്തി കൊണ്ട് മറഡോണ കപ്പ് സ്വന്തമാക്കിയത്.
ഈ മത്സരത്തിന് ശേഷം ബാഴ്‌സയുടെ പരിശീലകനായ സാവി മാധ്യമങ്ങളെ അഭിമുഖീകരിച്ചിരുന്നു.ഇതിലൊരു ചോദ്യം, ബൊറൂസിയ സൂപ്പർ താരമായ എർലിങ് ഹാലണ്ടിനെ ബാഴ്‌സ സ്വന്തമാക്കുമോ എന്നായിരുന്നു. എന്നാൽ ഹാലണ്ട് ബാഴ്സയിലെ എത്തൽ നിലവിൽ ഒരു സങ്കല്പം മാത്രമാണ് എന്നാണ് സാവി അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Xavi: Signing Haaland is hypothetical, let's see what happens https://t.co/wpUpZZG9LO pic.twitter.com/R2QyWoV4j1
— MarioPicks (@PicksMario) December 14, 2021
” ഹാലണ്ടിനെ കുറിച്ച് ഇപ്പോൾ പറയാനുള്ളത് അതൊരു സാങ്കല്പികം മാത്രമാണ് എന്നാണ്. ട്രാൻസ്ഫർ മാർക്കറ്റിലെ കാര്യങ്ങളെക്കുറിച്ച് ബാഴ്സലോണ ജാഗരൂകരാണ്. തീർച്ചയായും ടീമിൽ ഞങ്ങൾക്ക് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പക്ഷേ എന്താണ് സംഭവിക്കുന്നത് എന്ന് കാത്തിരുന്ന് കാണാം ” ഇതാണ് സാവി പറഞ്ഞത്.
എർലിങ് ഹാലണ്ട് ഈ സീസണോട് കൂടി ബൊറൂസിയ വിടുമെന്നുള്ള കാര്യം അദ്ദേഹത്തിന്റെ ഏജന്റായ റയോള അറിയിച്ചിരുന്നു. എന്നാൽ എഫ്സി ബാഴ്സലോണയുടെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്.