റാൾഫിന് കീഴിൽ ക്രിസ്റ്റ്യാനോ ബുദ്ധിമുട്ടും : മുൻ ലിവർപൂൾ താരം!

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. പലപ്പോഴും യുണൈറ്റഡിനെ രക്ഷിക്കാൻ ക്രിസ്റ്റ്യാനോക്ക് കഴിഞ്ഞിരുന്നു.ഈ സീസണിൽ യുണൈറ്റഡിനായി 13 ഗോളുകളും 2 അസിസ്റ്റുകളും ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കിയിരുന്നു.

എന്നാൽ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി റാൾഫ് റാൻഗ്നിക്ക് വന്നതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കാര്യങ്ങൾ എളുപ്പമാവില്ല എന്നറിയിച്ചിരിക്കുകയാണിപ്പോൾ മുൻ ലിവർപൂൾ താരമായ ഹോസെ എൻറിക്വ. റാൾഫിന്റെ ഹൈ പ്രെസ്സിങ് ശൈലിയിൽ റൊണാൾഡോ ബുദ്ധിമുട്ടുമെന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” യുണൈറ്റഡിന്റെ നിലവിലെ ടോപ് സ്കോറർ ക്രിസ്റ്റ്യാനോയാണ്. പക്ഷേ അദ്ദേഹത്തിന്റെ പ്രായം കൂടി പരിഗണിക്കണം.ഹൈ പ്രെസ്സിങ്ങോട് കൂടിയും ഹൈ ഇന്റൻസിറ്റിയോട് കൂടിയും കളിക്കുന്ന ടീമിന് പറ്റിയ താരമാണ് ക്രിസ്റ്റ്യാനോയെന്ന് ഞാൻ കരുതുന്നില്ല.ക്രിസ്റ്റ്യാനോക്കാവട്ടെ എല്ലാ മത്സരവും കളിക്കുകയും വേണം. അല്ലാത്തപക്ഷം അദ്ദേഹം ഹാപ്പിയാവില്ല.എങ്ങനെയാണ് ഈ പ്രശ്നത്തെ റാൾഫ് കൈകാര്യം ചെയ്യുക എന്നുള്ളത് എനിക്ക് മനസ്സിലാവുന്നില്ല.സോൾഷെയർക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നു. ക്രിസ്റ്റ്യാനോ വരുമ്പോൾ ആരായാലും സ്വാഗതം ചെയ്യും.പക്ഷേ അദ്ദേഹം വന്നപ്പോൾ സോൾഷെയർക്ക് തന്റെ ശൈലി തന്നെ മാറ്റേണ്ടിവന്നു.ക്രിസ്റ്റ്യാനോ റാഗ്നിക്കിന് കീഴിൽ അഡാപ്റ്റാവുമെന്ന് എനിക്ക് തോന്നുന്നില്ല.അദ്ദേഹം ബുദ്ധിമുട്ടും ” ഇതാണ് എൻറിക്വ പറഞ്ഞത്.

റാഗ്നിക്കിന് കീഴിൽ രണ്ട് മത്സരങ്ങൾ ക്രിസ്റ്റ്യാനോ കളിച്ചിരുന്നു. ഒരു പെനാൽറ്റി ഗോളും താരം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *