റാമോസിന്റെ കാര്യത്തിൽ പിഎസ്ജിക്ക് പിഴച്ചു, വിമർശനം!

ഈ സീസണിൽ പിഎസ്ജിയിൽ എത്തിയ സൂപ്പർ താരം സെർജിയോ റാമോസ് ലീഗ് വണ്ണിലെ സെന്റ് എറ്റിനിക്കെതിരെയുള്ള മത്സരത്തിലായിരുന്നു അരങ്ങേറ്റം കുറിച്ചത്. ദീർഘകാലം പരിക്ക് മൂലം പുറത്തിരുന്നതിന് ശേഷം റാമോസ് കളിക്കുന്ന ആദ്യ മത്സരമായിരുന്നു അത്. എന്നാൽ മത്സരത്തിന്റെ 90 മിനുട്ടും റാമോസ് കളിക്കുകയും ചെയ്തു.

എന്നാൽ പിന്നീട് കാര്യങ്ങൾ പിഎസ്ജി പ്രതികൂലമായി. റാമോസ് വീണ്ടും പരിക്കിന്റെ അസ്വസ്ഥതകൾ കാണിച്ചു തുടങ്ങി. ഫലമായി പിഎസ്ജിയുടെ അവസാന മൂന്ന് മത്സരങ്ങളിൽ റാമോസിന് കളിക്കാൻ സാധിച്ചിട്ടില്ല.അതായത് ഒരേയൊരു മത്സരം മാത്രമാണ് റാമോസ് പിഎസ്ജിയിൽ കളിച്ചിട്ടുള്ളത്.

ആ മത്സരത്തിൽ റാമോസിനെ 90 മിനുട്ടും കളിപ്പിച്ചതിനെതിരെ വിമർശനങ്ങൾ പിഎസ്ജിക്ക് നേരെ ഉയരുന്നുണ്ട്.ഇതേ കുറിച്ച് പ്രമുഖ ഫുട്ബോൾ പണ്ഡിറ്റായ ഡാമിയൻ ഡെഗോറെ തന്റെ അഭിപ്രായം പങ്കു വെച്ചത് ഇങ്ങനെയാണ്.

“സെർജിയോ റാമോസിനെ 90 മിനുട്ടും കളിപ്പിച്ചത് ഒരു മോശം ഐഡിയയായിരുന്നു. മാർക്കോ വെറാറ്റിയുടെ കാര്യത്തിലും ഇത് പോലെ തന്നെയാണ്.ക്ലബ് ബ്രൂഗെക്കെതിരെയുള്ള മത്സരത്തിലും റാമോസ് കളിച്ചിട്ടില്ല.അത്കൊണ്ട് തന്നെ പരിക്ക് ഒരല്പം ആഴമുള്ളതാണെന്നും പ്രശ്നങ്ങൾ ഉള്ളതാണെന്നും നമ്മൾ കരുതേണ്ടി വരും.ഇനി മൊണോക്കോക്കെതിരെയും റാമോസ് കളിച്ചിട്ടില്ലെങ്കിൽ തീർച്ചയായും ഞാൻ ആശങ്കാകുലനാവും ” ഡെഗോറെ പറഞ്ഞു.

അരങ്ങേറ്റമത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ റാമോസിന് കഴിഞ്ഞിരുന്നു.നിലവിൽ മസിൽ ഇഞ്ചുറിയാണ് റാമോസിനെ അലട്ടുന്നത്. താരം ഉടനെ തന്നെ കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *