മെസ്സിക്ക് പരിക്ക്? ആരാധകർ ആശങ്കയിൽ
സൂപ്പർ താരം ലയണൽ മെസ്സി കളത്തിലേക്കിറങ്ങുന്ന ദിനങ്ങൾക്കായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന ആരാധകർക്ക് അല്പം ആശങ്ക പരത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. മെസ്സിക്ക് ചെറിയ രീതിയിൽ പരിക്കേറ്റതായി പ്രമുഖമാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. താരത്തിന് അഡക്ടർ ഇഞ്ചുറി (മസിൽ ഇഞ്ചുറി)യാണ് എന്നാണ് ഈ വാർത്തകൾ അറിയിക്കുന്നത്. പ്രമുഖഫുട്ബോൾ മാധ്യമമായ എഎസ്സ് ടിവി ത്രീയെ ഉദ്ധരിച്ചു കൊണ്ടാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താരത്തിന്റെ പരിക്ക് ആശങ്കപ്പെടാൻ ഇല്ലെങ്കിലും ആദ്യമത്സരം നഷ്ടമായേക്കും എന്നും അറിയാൻ കഴിയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ബാഴ്സയുടെ ഭാഗത്ത് നിന്ന് ഒരു ഔദ്യോഗികസ്ഥിരീകരണവും വന്നിട്ടില്ല.
Lionel Messi misses Barcelona training with adductor injury scare #FCBarcelona #LaLiga https://t.co/WiIMTSDVO4
— Republic (@republic) June 4, 2020
ഇന്നലെ നടന്ന ക്ലബിന്റെ പരിശീലനസെഷനിൽ മെസ്സി പങ്കെടുത്തിരുന്നില്ല. പകരം താരം ഒറ്റക്ക് ജിമ്മിൽ ചെറിയ രീതിയിലുള്ള പരിശീലനമാണ് നടത്തിയത്. ക്ലബിന്റെ ഫിസിയോയുടെ നിർദ്ദേശമനുസരിച്ചാണ് മെസ്സി ടീമിൽ നിന്നും വിട്ടുനിന്ന് തനിച്ച് പരിശീലനം നടത്തിയത്. ചെറിയ രീതിയിലുള്ള മസിൽ ഇഞ്ചുറി ആയതിനാൽ ഭയപ്പെടേണ്ട ആവിശ്യമില്ല എന്നാണ് അറിയുന്നത്. ഏകദേശം ഒരു പത്ത് ദിവസത്തിനകം താരം പൂർണഫിറ്റ്നസ് വീണ്ടെടുത്തേക്കും. പക്ഷെ താരത്തെ വെച്ച് ഒരു റിസ്ക് എടുക്കാൻ പരിശീലകനോ ക്ലബോ തയ്യാറാവാത്തതിനാൽ ആദ്യമത്സരത്തിൽ താരത്തിന് വിശ്രമം അനുവദിച്ചേക്കുമെന്നും എഎസ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതായാലും ഇക്കാര്യത്തിൽ ബാഴ്സയുടെ സ്ഥിരീകരണത്തിന് കാതോർക്കുകയാണ് ആരാധകർ. ജൂൺ പതിമൂന്നിന് മയ്യോർക്കക്കെതിരെയാണ് ബാഴ്സയുടെ മത്സരം. ഈ മത്സരത്തിൽ മെസ്സിയെ കാണണെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ.
Concern for Leo Messi as the return of LaLiga draws near https://t.co/hM3DkaPWDs #Barcelona
— AS English @ 🏡 (@English_AS) June 4, 2020