സ്ലാട്ടൻ പറയുന്നത് ആദ്യം വേദനിപ്പിച്ചേക്കാം, പക്ഷേ : ഡോണ്ണാരുമ പറയുന്നു!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ജിയാൻ ലൂയിജി ഡോണ്ണാരുമ പിഎസ്ജിയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ വമ്പൻമാരായ എസി മിലാന് വേണ്ടിയായിരുന്നു ഡോണ്ണാരുമ കളിച്ചിരുന്നത്. സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനോടൊപ്പം കളിക്കാനുള്ള അവസരം ഡോണ്ണാരുമക്ക് ലഭിച്ചിരുന്നു.

ഏതായാലും സ്ലാട്ടൻ തന്റെ ജീവിതത്തിലെ എത്രത്തോളം പ്രധാനപ്പെട്ട വ്യക്തി ആയിരുന്നു എന്നുള്ള കാര്യം ഡോണ്ണാരുമ തുറന്നു പറഞ്ഞിട്ടുണ്ട്. സ്ലാട്ടൻ നിങ്ങളോട് പറയുന്ന കാര്യം ആദ്യം നിങ്ങളെ വേദനിപ്പിച്ചേക്കാമെന്നും എന്നാൽ പിന്നീട് അത് നിങ്ങളുടെ നന്മക്കായിരുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നാണ് ഡോണ്ണാരുമ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഫ്രാൻസ് ഫുട്ബോൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” സ്ലാട്ടൻ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ്. എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമായി അദ്ദേഹം തുടരുക തന്നെ ചെയ്യും.അദ്ദേഹം മിലാനിൽ തിരിച്ചെത്തിയതോടെ കൂടി ഞാൻ കൂടുതൽ പക്വത കൈവരിക്കുകയും പുരോഗതി പ്രാപിക്കുകയും ചെയ്തു.അത് ഫുട്ബോളിൽ മാത്രമല്ലായിരുന്നു. അദ്ദേഹം എനിക്കൊരു ഊർജ്ജമായിരുന്നു. അതിനെയാണ് ഞാനിപ്പോൾ മിസ് ചെയ്യുന്നത്. നിങ്ങളിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ അദ്ദേഹം ശ്രമിക്കും.സ്ലാട്ടൻ പറയുന്ന കാര്യം ആദ്യം നിങ്ങളെ വേദനിപ്പിച്ചേക്കാം. പക്ഷേ അത് നിങ്ങളുടെ നന്മക്ക് ആയിരുന്നുവെന്ന് നിങ്ങൾക്ക് പിന്നീട് മനസ്സിലാക്കാൻ സാധിക്കും.അദ്ദേഹം ടീമിനൊപ്പം ഉണ്ടായിരിക്കുക എന്നുള്ളത് ഞങ്ങൾക്കെല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു ” ഡോണ്ണാരുമ പറഞ്ഞു.

കഴിഞ്ഞ ജെനോവക്കെതിരെയുള്ള മത്സരത്തിൽ മിലാന്റെ അക്കൗണ്ട് തുറന്നത് സ്ലാട്ടനായിരുന്നു. ഒരു തകർപ്പൻ ഫ്രീകിക്കിലൂടെയായിരുന്നു താരം ഗോൾ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *